ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ടൗണില്‍ ലോകബാങ്ക് സഹായത്തോടെ ആധുനിക രീതിയിലുള്ള പഴം പച്ചക്കറി മാര്‍ക്കറ്റ് പണിയുവാന്‍ പദ്ധതി. നിലവിലുള്ള കച്ചവടക്കാരെ പുനരധിവസിപ്പിച്ചുകൊണ്ടാണ് പുതിയ മാര്‍ക്കറ്റ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പറഞ്ഞു. ഏറ്റുമാനൂര്‍ നഗരസഭയുടെ കന്നി വികസന സെമിനാറില്‍ ഈവര്‍ഷം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. 4,00,00,000 രൂപയാണ് ഇതിനായി ലോകബാങ്ക് അനുവദിച്ചിരിക്കുന്നത്. നഗരസഭാ ആസ്ഥാനത്തോട് ചേര്‍ന്ന് താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയാണ് ഏറ്റുമാനൂരിലെ പച്ചക്കറി മാര്‍ക്കറ്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പച്ചക്കറി മാര്‍ക്കറ്റിന് മുകളിലത്തെ നിലയില്‍ നഗരസഭയുടെ പുതിയ ഓഫിസ് മന്ദിരവും നിര്‍മിക്കും. ലോകബാങ്ക് സഹായത്തോടെ തന്നെ ഗ്യാസ് ഉപയോഗിച്ചുള്ള ശ്മശാനവും ആധുനിക കംഫര്‍ട്ട് സ്റ്റേഷനും പണിയുന്നതോടൊപ്പം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന്‍െറ യാര്‍ഡ് നവീകരണവും നടക്കും. മള്‍ട്ടി പ്ളക്സുകള്‍ അടങ്ങുന്ന വ്യാപാരസമുച്ചയവും പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സെമിനാറില്‍ അവതരിപ്പിച്ച കരടി പദ്ധതി രേഖയില്‍ മാലിന്യ സംസ്കരണത്തിന് 1,59,10,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഉല്‍പാദനമേഖല 1,28,65,000, ആരോഗ്യം 47,45,000, പശ്ചാത്തല വികസനം 4,53,94,500, സേവനം 1,53,66,543, വനിത ഘടകപദ്ധതി 39,97,000, സ്കൂളുകള്‍ 20,00,000, യുവജനങ്ങള്‍ 2,50,000, വൃദ്ധര്‍ 40,10,500, കുട്ടികള്‍, വികലാംഗര്‍ 12,25,000, ലൈബ്രറികള്‍ 12,70,000, പട്ടികവര്‍ഗ പദ്ധതികള്‍ 6,66,000, പട്ടികജാതി പദ്ധതികള്‍ 59,95,000 എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്. അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.എസ്.വിനോദ്, ടി.പി. മോഹന്‍ദാസ്, സൂസന്‍ തോമസ്, വിജി ഫ്രാന്‍സിസ്, ഗണേഷ് ആര്‍, പദ്ധതി കോഓഡിനേറ്ററും കൃഷി ഓഫിസറുമായ ഷേര്‍ളി സഖറിയാസ്, നഗരസഭാ സെക്രട്ടറി എസ്. ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.