സബ്രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

ചങ്ങനാശേരി: കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗഉടമ്പടിയുടെ രജിസ്ട്രേഷന്‍ ഫീസും മുദ്രപ്പത്രവിലയും വര്‍ധിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ളോക് കമ്മിറ്റി നേതൃത്വത്തില്‍ തെങ്ങണാ സബ്രജിസ്ട്രാര്‍ ഓഫിസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ കോണ്‍ഗ്രസ് ഐ ജില്ലാ ജന. സെക്രട്ടറി പി.എച്ച്. നാസര്‍ ഉദ്ഘാടനം ചെയ്തു. പി.എം. മോഹനന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ബാബു കുട്ടന്‍ചിറ, ആന്‍റണി കുന്നുംപുറം, എം. ഗോപാലകൃഷ്ണപിള്ള, കെ.എ. ജോസഫ്, ടീനാമോള്‍ റോബി, ടി. വര്‍ഗീസ്, എബ്രഹാം, ബിജി മൂലയില്‍, ടി.എം. ജോര്‍ജ്, പി.എം. ഷഫീഖ്, ലിനു ജോസഫ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ളോക് കമ്മിറ്റി നേതൃത്വത്തില്‍ ചങ്ങനാശേരി സബ്രജിസ്റ്റര്‍ ഓഫിസ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജോസി സെബാസ്റ്റ്യന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് പ്രഫ. വി.എന്‍. നാരായണപിള്ള അധ്യക്ഷതവഹിച്ചു. അജീസ് ബെന്‍ മാത്യു, രാജീവ് മേച്ചേരി, പി.എന്‍. നൗഷാദ് എന്നിവര്‍ സംസാരിച്ചു. പൊന്‍കുന്നം: ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസും മുദ്രപ്പത്ര നിരക്കും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ളോക് പ്രസിഡന്‍റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എ. ഷമീര്‍, പ്രഫ. റോണി കെ. ബേബി, മണ്ഡലം പ്രസിഡന്‍റുമാരായ തോമസ് പുളിക്കല്‍, ബേബിവട്ടയ്ക്കാട്ട്, സുനില്‍ മാത്യു, ജോസ് കെ. ചെറിയാന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് സെക്രട്ടറി രഞ്ജു തോമസ്, നിയോജകമണ്ഡലം പ്രസിഡന്‍റ് ടിന്‍റു തോമസ്, ജിജി അഞ്ചാനി, മാത്യുകുളങ്ങര, സിബു ദേവസ്യ, കെ.പി. അജു, സുനില്‍ ഉപ്പൂട്ടില്‍, പി.എ. മാത്യു പുന്നത്താനം, ഷിജോ കൊട്ടാരം, പി.എന്‍. ദാമോദരന്‍ പിള്ള, സിബി വാഴൂര്‍, ടി.കെ. ബാബു രാജ്, ത്രേസ്യാമ്മ നല്ളേപറമ്പില്‍, റോസമ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എരുമേലി: മുണ്ടക്കയം ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമേലി സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പടിക്കലേക്ക് പ്രകടനമായത്തെി. തുടര്‍ന്ന് നടന്ന ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം രാജന്‍ പെരുമ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് റോയി കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പ്രകാശ് പുളിക്കന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ആര്‍. രാജപ്പന്‍ നായര്‍, വി.ടി. അയ്യൂബ്ഖാന്‍, നൗഷാദ് ഇല്ലിയ്ക്കല്‍, കെ.ജി. സാബു, ഫിലിപ് കോട്ടയില്‍, പി.സി. രാധാകൃഷ്ണന്‍, കെ.എസ്. രാജു, ബോബി കെ. മാത്യു, ബിനു മറ്റക്കര, മാഗി ജോസഫ്, പ്രകാശ് പള്ളിക്കൂടം, ആശാ ജോയി, നാസര്‍ പനച്ചി, സാബു മടക്കാങ്കല്‍, ടി.ജെ. ജോണ്‍സണ്‍, സെബാസ്റ്റ്യന്‍ ചുള്ളിത്തറ, ടി.ഇ. രാജന്‍, വി.ഡി. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈക്കം: വൈക്കം ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സബ് രജിസ്ട്രാര്‍ ഓഫിസ് ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ മോഹന്‍ ഡി. ബാബു, അഡ്വ.വി.വി. സത്യന്‍, അബ്ദുസ്സലാം റാവുത്തര്‍, ഡി.സി.സി നേതാക്കളായ അഡ്വ. എ. സനീഷ്കുമാര്‍, ബി. അനില്‍കുമാര്‍, ജയ്ജോണ്‍ പേരയില്‍ അഡ്വ. വി. സമ്പത്കുമാര്‍, ടി.ടി. സുദര്‍ശനന്‍, മോഹനന്‍ പുതുശ്ശേരി, വി. ബിന്‍സ്, എന്‍.ഐ. സൈമണ്‍, അഡ്വ.എസ്. സാനു, ടി.എസ്. സെബാസ്റ്റ്യന്‍, ജമീല പ്രദീപ്, മെംബര്‍മാരായ കെ.ആര്‍. ഷൈലകുമാര്‍, പി.ഡി. ജോര്‍ജ്, ജോണി തോട്ടുങ്കല്‍, ടി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.