ഒമ്പതുമാസം പ്രായമായ കുഞ്ഞിന്‍െറ വയറ്റില്‍ സേഫ്റ്റി പിന്‍

ഗാന്ധിനഗര്‍: സേഫ്റ്റി പിന്‍ വിഴുങ്ങിയ കുട്ടിയുടെ ഉള്ളില്‍നിന്ന് ഇത് എടുക്കാനായില്ല. വൈക്കം സ്വദേശിയായ ദമ്പതികളുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞാണ് പിന്‍ വിഴുങ്ങിയത്. ബുധനാഴ്ചയാണ് തുറന്ന നിലയില്‍ പിന്‍വിഴുങ്ങി കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക്ക് വിഭാഗത്തിലും പ്രവേശിപ്പിച്ചത്. കാര്‍ഡിയോ തൊറാസിക്കിലെ ഡോക്ടര്‍മാര്‍ പിന്‍ അമാശത്തിലേക്ക് തള്ളിയിറക്കി. ബുധനാഴ്ച പിന്‍ കുഞ്ഞിന്‍െറ വയറിലത്തെുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വന്‍കുടലില്‍ പ്രവേശിച്ച പിന്‍ ചെറുകുടലിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചെറുകുടലില്‍ എത്തുന്ന പിന്‍ കുഞ്ഞ് മലവിസര്‍ജനം നടത്തുമ്പോള്‍ പുറത്തേക്കുവരുമെന്ന് പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍. മുന്നുദിവസം കഴിഞ്ഞിട്ടും മലത്തിലൂടെ പിന്‍ പുറത്തുപോന്നില്ളെങ്കില്‍ ശസ്ത്രക്രിയ നടത്തി പിന്‍ എടുക്കുമെന്ന് കാര്‍ഡിയോ തൊറാസിക്കിലെ ഡോ. രതീഷ് രാധാകൃഷ്ണന്‍ പറഞ്ഞു. കുഞ്ഞ് നിലവില്‍ കാര്‍ഡിയോ തൊറാസിക്കിലെ പിഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലാണ്. മാതാവിന്‍െറ മാലയില്‍ കോര്‍ത്തിരുന്ന പിന്നാണ് കുഞ്ഞ് ഊരിയെടുത്ത് വിഴുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.