കോട്ടയം: ഓണക്കാലം അടുത്തതോടെ ജില്ലയിലേക്ക് സ്പിരിറ്റും വ്യാജമദ്യവും ഒഴുക്കാനുള്ള നീക്കം ആരംഭിച്ചു. വന്‍തോതിലാണ് സ്പിരിറ്റ്, വിദേശമദ്യം, ചാരായം എന്നിവ ജില്ലയിലേക്ക് കടത്തുന്നത്. ഇതിനായുള്ള സ്പിരിറ്റ് തമിഴ്നാട്ടിലെ ചില അതിര്‍ത്തി ഗ്രാമങ്ങളില്‍ രഹസ്യ ഗോഡൗണുകളില്‍ എത്തിച്ച് ഇടുക്കി ജില്ലവഴിയാണ് കോട്ടയത്തേക്ക് കടത്തുന്നത്. കേരളത്തിലെ ബാറുകള്‍ക്കുള്ള നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ബിവറേജ് ഒൗട്ട്ലെറ്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജബിയര്‍ ഉല്‍പാദനവും നടന്നുവരുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്, തെങ്കാശിയില്‍നിന്ന് ഒര്‍ജിനലിനെ വെല്ലുന്ന സ്റ്റിക്കര്‍ പതിപ്പിച്ച ബീയറുകള്‍ ജില്ലയിലത്തെിച്ചു കഴിഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് വ്യാജവും വീര്യം കൂടിയതുമായ ബീയര്‍ വ്യാപകമായി വില്‍പന നടത്താനാണ് മദ്യലോബി ലക്ഷ്യമിടുന്നത്. ജില്ലയില്‍ മുമ്പ് മദ്യവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ചിലരാണിതിന് പിന്നില്‍. മലയോരമേഖലകളിലാണ് ലഹരി ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നത്. ഇവ ഓണക്കാലത്ത് കൂടിയ വിലയ്ക്ക് വില്‍ക്കാനാണ് മദ്യമാഫിയകളുടെ ലക്ഷ്യം. അതേസമയം, ഓണക്കാലത്ത് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വ്യാജമദ്യം, ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫിസുകളിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.