കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ വളപ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന മുറക്ക് കെട്ടിടം പണിയാന്‍ സ്ഥലം പൊതുമരാമത്ത് വകുപ്പ് വിട്ടുനല്‍കുമെന്ന് അധികൃതര്‍ കോടതിയെ രേഖാമൂലം അറിയിച്ചു. പി.യു.സി.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുള്‍ അസീസ് താലൂക്ക് ലീഗല്‍ സര്‍വിസ് കോടതിയില്‍ നല്‍കിയ ഹരജിയത്തെുടര്‍ന്നാണ് പൊതുമരാമത്തിന്‍െറ കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ഇതുസംബന്ധിച്ച് കോടതിയെ രേഖാമൂലം അറിയിച്ചത്. ടെക്നിക്കല്‍ ഹൈസ്കൂളിന് കെട്ടിടം പണിയുവാന്‍ ജയരാജ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരുകോടിയുടെ ഭരണാനുമതി ലഭിക്കുകയും കെട്ടിടത്തിന്‍റ എ.ആര്‍ ഡ്രോയിങ്, സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍, സ്ട്രെക്ചര്‍ ഡിസൈനിങ് ജോലി പൂര്‍ത്തിയാക്കി സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു. സ്കൂള്‍ സൂപ്രണ്ടിന്‍െറ നിര്‍ദേശപ്രകാരം മരം വെട്ടിമാറ്റാന്‍ സൈറ്റ് പ്ളാന്‍ രേഖപ്പെടുത്തി നല്‍കി. എന്നാല്‍, മരം വെട്ടിമാറ്റിയാല്‍ മാത്രമെ കെട്ടിടം പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുക്കാന്‍ സാധിക്കൂവെന്നും ജില്ലാ ട്രീ കമ്മിറ്റി കൂടിയാല്‍ മാത്രമേ മരം വെട്ടിമാറ്റാന്‍ സാധിക്കൂവെന്നും ടെക്നിക്കല്‍ സ്കൂള്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. ഈ ആവശ്യം കണക്കിലെടുത്ത് ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫിസര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ നാലിനും മേയ് 18നും ജൂണ്‍ 30നും തുടര്‍ച്ചയായി കത്തുകള്‍ അയച്ചതായും വില തിട്ടപ്പെടുത്തിയാല്‍ മാത്രമേ മരം മുറിക്കാന്‍ കഴിയൂ എന്നും സ്കൂള്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. ജില്ലാ അസി. സോയില്‍ കണ്‍സര്‍വേറ്ററെക്കൂടി കക്ഷിചേര്‍ക്കാന്‍ കോടതി ഹരജികാരനോട് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഏഴിന് കേസ് അവധിക്കുവെച്ചതായി ജില്ലാ ജഡ്ജിയും ലീഗല്‍ സര്‍വിസ് കോടതി പ്രിസൈഡിങ് ഓഫിസറുമായ എം.കെ. ജോസഫ് ഉത്തരവിട്ടു. ഹരജിക്കാരനുവേണ്ടി അഡ്വ. എം.എ. ഷാജി കോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.