തൊടുപുഴ: മൂന്നാര്‍ വന്യജീവി വിഭാഗത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നടത്തിയ പഠനത്തില്‍ 16ഇനം പുതിയ ഉഭയജീവികളെ കണ്ടത്തെി. ചിന്നാറിലെ ഉഭയ ജീവികളെയും ഉരഗങ്ങളെയും സംബന്ധിച്ച ആദ്യഘട്ട സര്‍വേയിലാണ് കണ്ടത്തെല്‍. മഴനിഴല്‍ പ്രദേശമായ ചിന്നാറിലെ മള്‍ക്കാടുകളും പുഴയോര കാടുകളും ഉയരം കൂടിയ പുല്‍മേടുകളും ചോലവനങ്ങളും അടങ്ങുന്ന വ്യത്യസ്തമായ ആവാസവ്യവസ്ഥകളില്‍ 11 ഇടങ്ങളിലായി രാത്രിയും പകലും ഒരേ സമയം നാലു പേരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. കണ്ടത്തെിയ 31 ഇനം ഉഭയജീവികളില്‍ 16 ഇനങ്ങള്‍ ആദ്യമായാണ് ചിന്നാറില്‍ കാണപ്പെടുന്നത്. പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടന (ഐ.യു.സി.എന്‍) ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തിയ വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തില്‍പെട്ടതും മൂന്നാറില്‍ കണ്ടുവരുന്നതുമായ ഗ്രീറ്റ് ഇലത്തവള, മലമുകളിലെ അരുവികളില്‍ കാണുന്ന പച്ചച്ചോല മരത്തവള, വലിയ ചോലമരത്തവള, 13 മില്ലിമീറ്ററോളം വലുപ്പമുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ തവളകളിലൊന്നായ ആനമല രാത്തവള തുടങ്ങി 16 ഇനങ്ങളെയാണ് പുതുതായി കണ്ടത്തെിയത്. വംശനാശ ഭീഷണിയിലേക്ക് നീങ്ങുന്നവയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആനമല പല്ലി, മലമ്പച്ചോലപാമ്പ്, നീലവാലന്‍ അരണ, ചോല മണ്ഡലി, നാഗത്താന്‍ പാമ്പ് തുടങ്ങി 29 ഇനം ഉരഗങ്ങളെയും കണ്ടത്തെി. ഇതുവരെയുള്ള പഠനങ്ങളില്‍ കണ്ടത്തെിയ 52 ഇനങ്ങളില്‍പെടാത്ത മൂന്നിനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. സൂക്ഷ്മ ആവാസവ്യവസ്ഥകളില്‍ കഴിയുന്ന ഈ ചെറുജീവികളില്‍ കാലാവസ്ഥയിലെ ചെറിയ വ്യതിയാനംവരെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടത്തെല്‍. തുടര്‍ന്നും വ്യത്യസ്ത കാലാവസ്ഥകളില്‍ ഇത്തരം സര്‍വേ നടത്താനാണ് തീരുമാനം. കേരളത്തിനത്തും പുറത്തുമുള്ള കൂട്, ടി.എന്‍.എച്ച്.എസ്, എം.എന്‍.എച്ച്.എസ്, ഐ.എന്‍.എച്ച്.എസ്, കാഫ്, വോണ്‍ തുടങ്ങിയ സന്നദ്ധ സംഘടനകളില്‍നിന്ന് ഫോറസ്ട്രി കോളജ്, കേരള വനഗവേഷണ സ്ഥാപനം എന്നിവിടങ്ങളില്‍നിന്ന് 50ഓളം വളന്‍റിയര്‍മാര്‍, 20 ഓളം വനവകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വേ ചിന്നാറില്‍ ആദ്യമാണ്. ഈ മാസം അഞ്ചു മുതല്‍ എട്ടുവരെ നടന്ന സര്‍വേക്ക് മൂന്നാര്‍ വൈല്‍ഡ് വാര്‍ഡന്‍ ജി. പ്രസാദ്, ചിന്നാര്‍ അസി. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു, കേരള വനഗവേഷണ സ്ഥാപനത്തിലെ ഗവേഷകരായ സന്ദീപ് ദാസ്, രാജ്കുമാര്‍, ബയോളജിസ്റ്റ് ഹരീഷ് സുധാകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥരായ റെജി, സുബിന്‍, മഞ്ചേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.