ചങ്ങനാശേരി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് കയറ്റം വലിക്കാത്ത ബസുകള്‍ ഹൈറേഞ്ച് റൂട്ടില്‍ ഓടിക്കുതായി ആക്ഷേപം. രാവിലെ 6.45ന് ചങ്ങനാശേരിയില്‍നിന്ന് സര്‍വിസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് കുമളി ബസ്, 7.30ന് സര്‍വിസ് നടത്തുന്ന മുണ്ടക്കയം ബസുകളാണ് യാത്രക്കാരെ വലക്കുന്നത്. മുണ്ടക്കയത്തിന് സര്‍വിസ് നടത്തുന്ന ഈ ബസ് മടങ്ങി ചങ്ങനാശേരിയില്‍ എത്തിയശേഷം വീണ്ടും രണ്ടുമലകള്‍ കയറിയിറങ്ങേണ്ട കട്ടപ്പനക്ക് സര്‍വിസ് നടത്തുന്നതും ബോധപൂര്‍വമാണെന്നാണ് യാത്രക്കാരുടെ പരാതി. അതിരാവിലെ സര്‍വിസ് നടത്തുന്ന ഈ രണ്ടുബസുകളില്‍ കലക്ഷന്‍ വളരെ കൂടുതലാണ്. ഈ റൂട്ടിലോടുന്ന പ്രൈവറ്റ് ബസുകളെ സഹായിക്കാനാണ് കയറ്റം വലിക്കാത്ത വണ്ടികള്‍ ഓടിക്കുതെന്ന് പരക്കെ ആക്ഷേപമുണ്ട്. സാധാരണ വലിവില്ലാത്ത ബസുകള്‍ നിരത്തിലോടിക്കാനാണ് ഉപയോഗിക്കുത്. ഇടുക്കി ജില്ലയില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ സര്‍വിസിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവരും എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനേകമാളുകള്‍ യാത്രചെയ്യുന്നത് നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിര്‍ത്തി യാത്ര തുടരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളിലാണ്. ഈ റൂട്ടില്‍ തുടര്‍ച്ചയായി യാത്രായോഗ്യമല്ലാത്ത ബസുകള്‍ സര്‍വിസ് നടത്തുന്നതുകൊണ്ട് യാത്രക്കാര്‍ പ്രൈവറ്റ് ബസിനെ ആശ്രയിക്കേണ്ടിവരും. ക്രമേണ കലക്ഷന്‍ കുറഞ്ഞ സര്‍വിസെന്ന് മുദ്രകുത്തി കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിര്‍ത്തലാക്കാനുള്ള ഗൂഢാലോചനയാണെന്ന് യാത്രക്കാര്‍ പറയുന്നു. അടിയന്തരമായി ഹൈറേഞ്ചിന് അനുയോജ്യമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.