കോട്ടയം: റെയ്ഡ് വിവരം ചോര്‍ത്തിയ എക്സൈസ് ജീവനക്കാര്‍ക്കെതിരെ അന്വേഷണം. തിരുവാര്‍പ്പ് പഞ്ചായത്തിലെ ഒരു അനധികൃത മദ്യവില്‍പന കേന്ദ്രത്തില്‍ കഴിഞ്ഞദിവസം നടന്ന റെയ്ഡ് വിവരം എക്സൈസിലെ ചിലര്‍ ചോര്‍ത്തിയെന്നാണ് ആരോപണം. കമീഷണറുടെ നിര്‍ദേശപ്രകാരം ചങ്ങനാശേരിയിലെ സി.ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കിട്ടിയില്ല. തുടര്‍ന്നാണ് റെയ്ഡ് വിവരം ചോര്‍ന്നോയെന്ന സംശയം ഉയര്‍ന്നത്. അന്വേഷണത്തില്‍ മൂന്നു ജീവനക്കാരുടെ മൊബൈല്‍ നമ്പറില്‍നിന്ന് വ്യാജമദ്യ കേന്ദ്രത്തിലേക്ക് കോള്‍ എത്തിയതായി വിവരം ലഭിച്ചു. ഇവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. എക്സൈസ് കമീഷണറുടെ നേരിട്ടുള്ള സ്ക്വാഡാണ് റെയ്ഡിനത്തെിയത്. വ്യാജമദ്യവില്‍പനയെക്കുറിച്ച് കൃത്യമായ വിവരം ഇവര്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ എല്ലാ പഴുതും അടച്ചാണ് ഇവര്‍ റെയ്ഡിനത്തെിയത്. എന്നാല്‍, റെയ്ഡ് നടക്കുന്നതിന് തൊട്ടുമുമ്പ് വിവരം വ്യാജമദ്യലോബി അറിഞ്ഞതോടെ സാധനങ്ങള്‍ പൂര്‍ണമായി അവര്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.