അല്‍ഫോന്‍സ തീര്‍ഥാടനത്തിന് ആയിരങ്ങള്‍

ഏറ്റുമാനൂര്‍: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ ലീഗ് നേതൃത്വത്തിലുള്ള 28ാമത് അല്‍ഫോന്‍സ തീര്‍ഥാടനം നടന്നു. ചങ്ങനാശേരി അതിരൂപതയുടെ വിവിധ മേഖലകളില്‍നിന്ന് കുടമാളൂര്‍ അല്‍ഫോന്‍സ ജന്മഗൃഹത്തിലേക്കു നടന്ന തീര്‍ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. തീര്‍ഥാടകരിലേറെയും കാല്‍നടയായാണ് എത്തിച്ചേര്‍ന്നത്. രാവിലെ ആറിന് വിവിധ ഇടവകകളില്‍നിന്നാരംഭിച്ച് ഏഴിന് പനമ്പാലം സെന്‍റ് മൈക്കിള്‍സ് ചാപ്പല്‍ ജങ്ഷനില്‍ സംഗമിച്ച കുടമാളൂര്‍ തീര്‍ഥാടനമാണ് ജന്മഗൃഹത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത്. 7.30ന് കുടമാളൂര്‍ ഫൊറോന വികാരി ഫാ. എബ്രഹാം വെട്ടുവയലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ സന്ദേശം നല്‍കി. വെളുപ്പിന് 5.30ന് ആറുമാനൂരില്‍നിന്നും വെട്ടിമുകളില്‍നിന്നും കോട്ടക്കുപുറത്തുനിന്നും അതിരമ്പുഴയില്‍നിന്നും ആരംഭിച്ച അതിരമ്പുഴ മേഖലാ തീര്‍ഥാടനം 8.30ന് ആര്‍പ്പൂക്കര അമ്പലക്കവലയില്‍ സംഗമിച്ചു. സംയുക്ത തീര്‍ഥാടനം ജന്മഗൃഹത്തില്‍ പ്രവേശിച്ചശേഷം അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കി. കോട്ടയം, നെടുങ്കുന്നം, മണിമല, തൃക്കൊടിത്താനം, മേഖലകളില്‍നിന്നുള്ള തീര്‍ഥാടകര്‍ കോട്ടയം സി.എം.എസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സംഗമിച്ചശേഷം സംയുക്ത തീര്‍ഥാടനം ആരംഭിച്ചു. കുടമാളൂര്‍ ഫൊറോന പള്ളിയില്‍ ഫാ. സ്കറിയ സ്രാമ്പിക്കലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. കോട്ടയം ഫൊറോന വികാരി ഡോ. ജോസഫ് മണക്കളം സന്ദേശം നല്‍കി. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഡോ. ജോസഫ് മുണ്ടകത്തില്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ആരംഭിച്ച തീര്‍ഥാടനം അല്‍ഫോന്‍സ ജന്മഗൃഹത്തിലത്തെി സമാപിച്ചു. തുടര്‍ന്ന് കുടമാളൂര്‍ പള്ളിയില്‍ തീര്‍ഥാടകരത്തെി. അവിടെ ഫാ. തോമസ് മണിയന്‍ചിറയുടെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. വെളുപ്പിന് 5.45ന് ചങ്ങനാശേരി മേഖലാ തീര്‍ഥാടനം പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് ആരംഭിച്ചു. 12ന് കോട്ടയം സി.എം.എസ് ഹൈസ്കൂള്‍ ഗ്രൗണ്ടിലത്തെി കുറുമ്പനാടം മേഖലയിലെ തീര്‍ഥാടകരോട് ചേര്‍ന്ന് 2.30ന് ജന്മഗൃഹത്തിലത്തെി. ഫാ. ജോസഫ് തോട്ടക്കാട്ട് കാലായിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിച്ചു. ചങ്ങനാശേരി അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കി. ജന്മഗൃഹത്തിലെ മ്യൂസിയവും അല്‍ഫോന്‍സാമ്മയുടെ മാതൃഇടവക ദേവാലയമായ കുടമാളൂര്‍ പള്ളിയും സന്ദര്‍ശിച്ചാണ് തീര്‍ഥാടകര്‍ മടങ്ങിയത്. തീര്‍ഥാടകര്‍ക്കായി കുടമാളൂര്‍ പള്ളിയില്‍ നേര്‍ച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. അതിരൂപതാ ഡയറക്ടര്‍മാരായ ഡോ. ജോബി കറുകപ്പറമ്പില്‍, ഫാ. ജോസി പൊക്കാവരയത്ത്, ജോയന്‍റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറമ്പില്‍, പ്രസിഡന്‍റുമാരായ സെബിന്‍ സെബാസ്റ്റ്യന്‍, ജാന്‍സണ്‍ ജോസഫ്, കുടമാളൂര്‍ ഫൊറോനാ വികാരി ഫാ. എബ്രഹാം വെട്ടുവയലില്‍, കുടമാളൂര്‍ മേഖലാ ഡയറക്ടര്‍ ഫാ. ദേവസ്യ തുണ്ടിയില്‍, അതിരൂപതാ ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, സാലിച്ചന്‍ തുമ്പേക്കളം, കുടമാളൂര്‍ അല്‍ഫോന്‍സ ഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിത, കുടമാളൂര്‍ തീര്‍ഥാടന കമ്മിറ്റി കണ്‍വീനര്‍ വി.ടി. ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.