കോട്ടയം: അതിരമ്പുഴയിലെ റബര്‍ തോട്ടത്തില്‍ പൂര്‍ണഗര്‍ഭിണിയുടെ മൃതദേഹം കണ്ടത്തെിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഈരാട്ടുപേട്ട മാമ്മൂട്ടില്‍ യൂസഫ് ഖാദറിന്‍െറ (41) അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെയും തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കും. തെള്ളകം കന്നുകുളം നീര്‍പ്പുകാലയില്‍ വിശ്വനാഥന്‍െറ (തമ്പാന്‍െറ) മകള്‍ അശ്വതിയാണ് (20) കൊല്ലപ്പെട്ടത്. യുവതിയുമായി പ്രതിക്കുണ്ടായിരുന്ന അവിഹിതബന്ധത്തില്‍ ഇവര്‍ ശര്‍ഭം ധരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവതി പ്രസവിക്കുന്ന കുഞ്ഞിനെ ഏതെങ്കിലും അനാഥാലയത്തിനു മുന്നില്‍ ഉപേക്ഷിക്കാനും ഇതിനുശേഷം ബന്ധം തുടരാനുമായിരുന്നു പ്രതിയുടെ തീരുമാനം. എന്നാല്‍, സൗദിയിലുള്ള ഭാര്യ ഉടന്‍ എത്തുമെന്ന് അറിഞ്ഞതോടെ യുവതിയെ ഇല്ലായ്മ ചെയ്യാന്‍ പ്രതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 16നായിരുന്നു പെണ്‍കുട്ടിക്ക് പ്രസവതീയതി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഈ തീയതിയില്‍ പ്രസവം നടന്നില്ല. ഇതിനിടെയാണ് ആഗസ്റ്റ് 10ഓടെ ഭാര്യ എത്തുമെന്ന് അറിയിച്ചത്. ഇതോടെ വീട്ടില്‍ താമസിപ്പിച്ചിരുന്ന അശ്വതിയെ മറ്റൊരിടത്തേക്കു മാറ്റാന്‍ പ്രതി ശ്രമിച്ചു. എന്നാല്‍, അശ്വതി വഴങ്ങിയില്ല. ഇതോടെ കൊല്ലണമെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 7.30ഓടെ വീട്ടിലത്തെിയ യൂസഫ് അശ്വതിയുമായി വഴക്കുണ്ടാക്കി. ഇതിനിടെ കസേരയിലിരുന്ന അശ്വതിയെ ബലമായി കഴുത്തുഞെരിച്ച് പുറകോട്ട് മറിച്ചിട്ട് തല ശക്തമായി തലയിലിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തുണികൊണ്ട് വായും മൂക്കും മൂടിക്കെട്ടി മരണം ഉറപ്പുവരുത്തി. പിറ്റേന്ന് രാത്രിവരെ മൃതദേഹം വീട്ടിലെ മുറിയില്‍ സൂക്ഷിച്ചു. മുറിയിലെ എ.സി ഓണാക്കിയശേഷമാണ് മൃതദേഹം വെച്ചിരുന്നത്. ഇതുമൂലം മൃതദേഹം പെട്ടെന്ന് വികൃതമായി. ഇതാണ് ചിത്രം കണ്ടിട്ടും പെട്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നും എന്‍. രാമചന്ദ്രന്‍ വിശദീകരിച്ചു. മൃതദേഹം വീട്ടിലിരിക്കവെ, ഇയാള്‍ അശ്വതിയുടെ പിതാവുമായി വീട്ടിലിരുന്ന മദ്യപിച്ചു. തുടര്‍ന്ന് രാത്രി മൃതദേഹം കാറില്‍ കയറ്റി 25 മിനിറ്റോളം ചുറ്റിക്കറങ്ങിയശേഷം ഉപേക്ഷിക്കുകയായിരുന്നു. വാഹനപരിശോധന കര്‍ശനമായതിനാല്‍ പിടിക്കപ്പെടുമെന്നതിനാലാണ് സമീപത്തെ റബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചത്. മികച്ചരീതിയിലാണ് മൃതദേഹം കെട്ടിയിരുന്നത്. പെണ്‍കുട്ടിക്ക് ഭാരം കുറവായിരുന്നതിനാല്‍ ഒരാള്‍ക്കുതന്നെ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുമെന്നും പൊലീസ് മേധാവി വിശദീകരിച്ചു. കേസില്‍ മറ്റ് പ്രതികളില്ല. അശ്വതിയുടെ ഡി.എന്‍.എ ഫലം അടുത്തദിവസങ്ങളില്‍ ലഭിക്കും. അതുകൂടാതെ തന്നെ നിരവധി തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.