കടുത്തുരുത്തി: ഞീഴൂര്‍ ഐ.എച്ച്.ആര്‍.ഡി കോളജിലെ വിദ്യാര്‍ഥികളും ഓട്ടോ തൊഴിലാളികളും ഏറ്റുമുട്ടി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 9.30ന് കോളജിന്‍െറ സമീപത്താണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികളായ പി.ജെ. സഞ്ജയ്, ആല്‍ബിന്‍, സച്ചു എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. പൊലീസ് പറയുന്നത്: രണ്ടുദിവസം മുമ്പ് കൂവേലി ജങ്ഷനില്‍ കോളജ് വിദ്യാര്‍ഥികളുടെ സംഘം പരസ്യമായി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചത് ഓട്ടോ തൊഴിലാളികള്‍ ചോദ്യം ചെയ്തതിനത്തെുടര്‍ന്ന് വാക്കേറ്റം നടന്നിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാട്ടുകാര്‍ കുട്ടികളുടെ ലഹരിവസ്തുക്കള്‍ ഉപയോഗം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പരസ്യബോര്‍ഡുകള്‍ ടൗണില്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ ഓട്ടോതൊഴിലാളികളെ അസഭ്യം പറയുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ തൊഴിലാളികളും വിദ്യാര്‍ഥികളും ടൗണില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവരെ അറുനൂറ്റിമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.