മുണ്ടക്കയം: കഞ്ചാവ് വില്‍പനയുടെപേരില്‍ എക്സൈസ് സംഘം പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി മൂന്നുസെന്‍റ് കോളനി നിവാസികള്‍ രംഗത്ത്. എരുമേലിയില്‍ നിന്നത്തെിയ എക്സൈസ് അധികാരികള്‍ ഒരു കാരണവുമില്ലാതെ കോളനിയിലെ ചില വീടുകളില്‍ ഇരച്ചുകയറി ആളുകളെ ഭീഷണിപ്പെടുത്തിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നത് മുമ്പ് നിരവധിതവണ കോളനി നിവാസികള്‍ എക്സൈസിനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിവരം നല്‍കിയതിന്‍െറ പേരില്‍ കോളനി നിവാസികളെ സാമൂഹിക വിരുദ്ധര്‍ അക്രമിച്ചിട്ടുണ്ട്. അധികാരികള്‍ക്ക് നല്‍കുന്ന രഹസ്യവിവരം കച്ചവടക്കാരെ അറിയിക്കുന്നതാണ് ഈ സംഘര്‍ഷങ്ങള്‍ക്കെല്ലാം ഇടയാക്കുന്നത്. ഇത്തരം ആളുകള്‍ നല്‍കുന്ന വ്യാജ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച റെയ്ഡെന്ന പേരില്‍ കോളനിയിലെ സ്ത്രീകളടക്കമുള്ളവരുടെ വീടുകളില്‍ എക്സൈസ് അഴിഞ്ഞാടിയത്. വൃദ്ധയായ സ്ത്രീകളോടുപോലും മാന്യമായി പെരുമാറാന്‍ തയാറാകാതിരുന്ന സംഘം വീട് നിര്‍മാണ ജോലികള്‍ക്ക് പോലും തടസ്സമുണ്ടാക്കുകയായിരുന്നു. മാന്യമായി ജീവിക്കുന്ന പാവപ്പെട്ടവരോട് അതിക്രമം കാട്ടിയ ഇവര്‍ സ്ത്രീകള്‍ മാത്രമായുള്ള വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ വനിത ജീവനക്കാരുടെ സാന്നിധ്യംപോലുമില്ലാതെയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കോളനിയുടെ മുകള്‍ഭാഗത്തെ ശ്മശാനത്തിലൂടെയത്തെുന്ന കഞ്ചാവ് കച്ചവടക്കാരെക്കുറിച്ച് കോളനി നിവാസികള്‍ നിരവധിതവണ വിവരം നല്‍കിയിട്ടും തിരിഞ്ഞുനോക്കാന്‍ പോലും എക്സൈസ് തയാറായിട്ടില്ളെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ. റഷീദ്, പി.ടി. ഷരീഫ്, ഷീന ആനകല്ലില്‍, ജോസ്, ശോഭന മാന്നങ്കേരി, മറിയംബീവി ഷരീഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.