ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

പാലാ: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനടുത്ത് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപ്പാറ ചെറുകുന്ന് അഖിലേഷ് (22), എരുമേലി ചാത്തന്‍തറ പുതുപ്പറമ്പില്‍ അമല്‍ (22), ഏഴാച്ചേരി പയപ്പാര്‍ തേരുംതാനത്ത് എന്‍.ബി. വിഷ്ണു (22), ഭരണങ്ങാനം കയ്യൂര്‍ പള്ളംമാക്കല്‍ പി.എസ്. വിഷ്ണു (21) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ-കല്ലറ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ചിലങ്ക ബസിലെ ജീവനക്കാരന്‍ വള്ളിച്ചിറ സ്വദേശി ജിന്‍സിനാണ് (25) മര്‍ദനമേറ്റത്. കഴിഞ്ഞ 28ന് വൈകീട്ട് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. കണ്‍സെഷന്‍ സംബന്ധിച്ച് മുതിര്‍ന്ന വിദ്യാര്‍ഥികളുമായി ബസില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ബസ് പാലായിലത്തെിയപ്പോള്‍ ഒരുസംഘം അക്രമികള്‍ ബസ് തടയുകയും കണ്ടക്ടറെ വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഡ്രൈവര്‍ക്കും തടസ്സംപിടിക്കാനത്തെിയ ഒരു യാത്രക്കാരനും മര്‍ദനമേറ്റിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.