ചങ്ങനാശേരി: വാഴപ്പള്ളി അമ്പലം, അന്നപൂര്‍ണേശ്വരി അമ്പലം വാര്‍ഡുകളിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. വന്‍തോതില്‍ വെള്ളം നഷ്ടപ്പെടുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരം ഉണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിയ പൈപ്പില്‍നിന്നുള്ള വെള്ളം തുടര്‍ച്ചയായി ഒഴുകിയത്തെിയതിനെ തുടര്‍ന്ന് മതുമൂല- വാഴപ്പള്ളി അമ്പലം റോഡ് തകര്‍ച്ചയിലാണ്. ഇത് ഗതാഗതതടസ്സത്തിനും ഇടയാക്കുന്നുണ്ട്. റോഡില്‍ രൂപപ്പെട്ടിരിക്കുന്ന വലിയ കുഴി വാഹനയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. കല്‍ക്കുളത്തുകാവ് ഭാഗത്ത് പൈപ്പ് പൊട്ടി ഒഴുകുന്നത് ക്ഷേത്രദര്‍ശനത്തിന് പോകുന്നവര്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പറയപ്പെടുന്നു. കരാറുകാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണത്രേ പ്രശ്നപരിഹാരത്തിന് തടസ്സം. യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതി പ്രകാരം ക്ഷേത്രത്തിന്‍െറ പരിസരത്തുള്ള പൊക്കപ്രദേശത്ത് കുടിവെള്ളമത്തെിക്കാന്‍വേണ്ടി അടുത്തകാലത്ത് സ്ഥാപിച്ച പൈപ്പാണ് പൊട്ടി ഒലിക്കുന്നത്. ഇതുമൂലം ഈ പ്രദേശത്തെ കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രേഖ ശിവകുമാര്‍, ലത രാജേന്ദ്രപ്രസാദ് എന്നിവര്‍ ജലമന്ത്രി മാത്യു ടി. തോമസിനെ ഫോണില്‍ വിളിക്കുകയും പരാതി മന്ത്രിയുടെ അടിയന്തര ശ്രദ്ധ ലഭിക്കുന്നതിനായി ഇ-മെയില്‍ സന്ദേശം അയക്കുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികളെ വിളിച്ച് അടിയന്തര പ്രശ്നപരിഹാരം നടത്താമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു. അധികാരികളുടെ നിസ്സംഗ മനോഭാവം തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കൗണ്‍സിലര്‍മാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.