വഴിയും വെള്ളവുമില്ലാതെ 10 കുടുംബങ്ങള്‍

കാഞ്ഞിരപ്പള്ളി: വഴിയും വെള്ളവുമില്ലാതെ 10 കുടുംബങ്ങള്‍ ദുരിതജീവിതം നയിക്കുന്നു. പാറത്തോട് പഞ്ചായത്തിലെ 10ാം വാര്‍ഡിലെ പാറ്റാപ്പള്ളി നിവാസികളാണ് വീട്ടിലത്തൊന്‍ പാറമടക്കു മുകളിലൂടെയുള്ള നടപ്പാതയിലൂടെ സാഹസികയാത്ര നടത്തുന്നത്. നിര്‍ധനരായ കുടുംബങ്ങള്‍, ഇവരില്‍ നാലു വിധവകള്‍, ഒരു വീട്ടില്‍ കിടപ്പുരോഗി, മറ്റൊരു വീട്ടില്‍ മാനസികാസ്വാസ്ഥ്യമുള്ളയാള്‍, ഹൃദ്രോഗികള്‍ തുടങ്ങി വിധി നല്‍കിയ ദുരിതങ്ങള്‍ക്ക് പുറമെ അധികാരികളും ഇവരുടെ വഴിമുട്ടിച്ച് ദുരവസ്ഥ വര്‍ധിപ്പിക്കുന്നു. ഇവിടേക്കുള്ള വാഹനം എത്തുന്ന കൂരംതൂക്ക് പാറ്റാപ്പള്ളി വഴി സ്വകാര്യ വ്യക്തി അടച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരെ നല്‍കിയ പരാതിയില്‍ വഴി പാറ്റാപ്പള്ളി നിവാസികള്‍ക്ക് ഉപയോഗിക്കാമെന്ന് രണ്ട് കോടതികളില്‍നിന്ന് ഉത്തരവുണ്ടായിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ പഞ്ചായത്തോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ളെന്നും ഇവര്‍ പറയുന്നു. 2006ല്‍ തദ്ദേശവാസികള്‍ നല്‍കിയ പരാതിയില്‍ 2008 ല്‍ കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. തുടര്‍ന്ന് എതിര്‍കക്ഷി പാലാ സബ്കോടതിയില്‍ നല്‍കിയ അപ്പീല്‍ 2011ല്‍ തള്ളി. പിന്നീട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കിയിട്ടില്ല. 425 മീറ്റര്‍ ദൂരം വരുന്ന റോഡ് അടച്ചിരുന്ന ഗേറ്റ് പിന്നീട് മാറ്റി. എന്നാല്‍, പൊതുവഴിയാണെന്നുള്ള കാര്യം മറച്ചുവെച്ച് റോഡ് ഉള്‍പ്പെടുന്ന സ്ഥലം മറ്റൊരാള്‍ക്ക് മറിച്ചു വിറ്റ് വഴി തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും പാറ്റാപ്പള്ളി നിവാസികള്‍ ആരോപിക്കുന്നു. പാറ്റാപ്പള്ളി മേഖലയിലെ വീടുകളിലത്തൊന്‍ 25 മീറ്റര്‍ മാത്രം ബാക്കിയുള്ള ഭാഗത്തെ സ്ഥലമാണ് വിറ്റത്. വഴി പഞ്ചായത്തിന്‍െറ ആസ്തിവകകളില്‍പെട്ടതാണെന്ന് മുന്‍ പഞ്ചായത്ത് സെക്രട്ടറി കോടതിയില്‍ രേഖാമൂലം അറിയിച്ചിട്ടുള്ളതുമാണ്. കൂടാതെ റോഡില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു കലുങ്കും നിര്‍മിച്ചിട്ടുണ്ട്. ഇതൊന്നുമറിയാതെ സ്ഥലം വാങ്ങിയ വ്യക്തിക്ക് വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് ഫണ്ടും അനുവദിച്ചു. പാതിവഴിയില്‍ നിര്‍മാണമത്തെിയ വീട് മുമ്പോട്ട് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് സ്ഥലമുടമ. എന്നാല്‍, റോഡ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി കടന്നു പോകുന്ന വഴിയാണെന്നും നാട്ടുകാര്‍ക്ക് ഈ വഴി ഉപയോഗിക്കാമെന്നുമാണ് കോടതി വിധിയെന്നും വഴി നിലവില്‍ അടച്ചിട്ടില്ളെന്നും വാര്‍ഡ് അംഗം പറയുന്നു. പാറ്റാപ്പള്ളി മേഖലയിലെ കുടുംബങ്ങളിലെ രോഗികളെ ആശുപത്രിയിലത്തെിക്കണമെങ്കില്‍ തോളിലേറ്റി പാറമടക്കു മുകളിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ താഴെ കൂവപ്പള്ളി വെള്ളനാടി റോഡിലത്തെിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.