കെ.പി. തോമസിന്‍െറ സ്പോര്‍ട്സ് ഹോസ്റ്റല്‍ വിവാദത്തില്‍

തൊടുപുഴ: ദ്രോണാചാര്യ കെ.പി. തോമസിന്‍െറ നേതൃത്വത്തില്‍ തൊടുപുഴ വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിനെ ചൊല്ലി വിവാദം. വിദ്യാഭ്യാസ വകുപ്പിന്‍െറ അനുമതിയില്ലാതെയാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നതെന്ന സംസ്ഥാന ബാലാവകാശ കമീഷന്‍െറ നിരീക്ഷണത്തത്തെുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്. ഹോസ്റ്റലിലേക്ക് അതിക്രമിച്ചുകയറിയും വൈദ്യുതിബന്ധം തടസ്സപ്പെടുത്തിയും കായികതാരങ്ങളെ ഉപദ്രവിക്കുന്നതായി ആരോപിച്ച് സ്കൂള്‍ മാനേജര്‍ക്കെതിരെ കെ.പി. തോമസും സ്കൂള്‍ പി.ടി.എ വൈസ് പ്രസിഡന്‍റും ബാലാവകാശ കമീഷനില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച തൊടുപുഴയില്‍ നടന്ന സിറ്റിങ്ങില്‍ ഇതിന്‍െറ വാദം കേള്‍ക്കുന്നതിനിടെയാണ് ഹോസ്റ്റലിന് അനുമതിയില്ളെന്ന കാര്യം കമീഷന്‍െറ ശ്രദ്ധയില്‍പ്പെട്ടത്. അനുമതിയില്ലാതെ ഹോസ്റ്റല്‍ നടത്തുന്നതിനെക്കുറിച്ച് സ്കൂള്‍ മാനേജ്മെന്‍റിനോടും കെ.പി. തോമസിനോടും വിശദീകരണം ആവശ്യപ്പെട്ടതായി കമീഷന്‍ അറിയിച്ചു. ജില്ലാ പഞ്ചായത്തോ സ്പോര്‍ട്സ് കൗണ്‍സിലോ ഹോസ്റ്റല്‍ നടത്തിപ്പില്‍ എതിര്‍പ്പ് പ്രകടപ്പിച്ചിട്ടില്ളെന്നും എം.എല്‍.എ ഫണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായം കിട്ടിയിട്ടുണ്ടെന്നതും തോമസ് അറിയിച്ചു. എന്നാല്‍, ഇത്രയും കുട്ടികളെ ഒരുമിപ്പിച്ചു താമസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുകയും വിദ്യാഭ്യാസ വകുപ്പിന്‍െറ അനുമതി നേടുകയും ചെയ്താലേ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കാനാവൂവെന്ന നിലപാടിലാണ് കമീഷന്‍. എന്നാല്‍, ആറുവര്‍ഷമായി ഇവിടെ ഗുരുകുല സമ്പ്രദായത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും ഇതുവരെയില്ലാത്ത പ്രശ്നം ഉയര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തോമസ് പറയുന്നു. ഏന്തയാര്‍ മര്‍ഫി മെമ്മോറിയല്‍ സ്കൂളില്‍ പരിശീലകനായിരുന്ന തന്നെ മാനേജ്മെന്‍റ് തന്നെയാണ് ഇങ്ങോട്ട് വിളിച്ചുവരുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വണ്ണപ്പുറം എസ്.എന്‍.എം വി.എച്ച്.എസില്‍ ഏഴുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ വിവിധ ജില്ലകളിലെ 120 കുട്ടികള്‍ താമസിച്ച് പരിശീലനം നടത്തുന്നുണ്ട്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കമീഷന്‍ അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇത് സംബന്ധിച്ച് വിശദീകരണം തേടാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.