ചിറക്കടവില്‍ അനധികൃത മണ്ണെടുപ്പ് തടഞ്ഞു

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്തിലെ പൊന്‍കുന്നം-മണിമല റോഡരികില്‍ എസ്.ആര്‍.വി ജങ്ഷന് സമീപം സ്വകാര്യ പുരയിടത്തിലെ അനധികൃത മണ്ണെടുപ്പ് ഇടതു യുവജന സംഘടനകള്‍ തടഞ്ഞു. ചിറക്കടവ് പഞ്ചായത്തില്‍ മണ്ണെടുപ്പിന് നിയന്ത്രണമുള്ളപ്പോള്‍ മണ്ണ് മറ്റു പഞ്ചായത്തുകളിലേക്ക് കടത്തുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. കുന്നിടിച്ചുള്ള മണ്ണെടുപ്പ് പ്രദേശത്ത് ജലക്ഷാമം രൂക്ഷമാക്കുമെന്നും ഇവര്‍ പറഞ്ഞു. മണ്ണെടുപ്പ് തടഞ്ഞ സംഘടനകള്‍ ഇവിടെ കൊടിനാട്ടി പ്രതിഷേധിച്ചു. വാര്‍ഡ് അംഗം പി. പ്രജിത്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് നേതാക്കളായ ശരത് മണിമല, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.