ചങ്ങനാശേരി: വിദ്യാഭ്യാസത്തിന്‍െറ പരമമായ ലക്ഷ്യം പുതിയതലമുറക്ക് ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയാണെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ഇന്‍ഫോ ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ ജോസഫ് പൗവത്തില്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോസ് പി. കൊട്ടാരം അധ്യക്ഷത വഹിച്ചു. കോസ്റ്ററികയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയുടെ പ്രഥമ സെക്രട്ടറി മോണ്‍ ജോര്‍ജ് കൂവക്കാട്ടില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സി.എഫ്. തോമസ് എം.എല്‍.എ സ്മാര്‍ട്ട് ക്ളാസ് റൂമും കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത് കംപ്യൂട്ടര്‍ ലാബും ഉദ്ഘാടനം ചെയ്തു. ഫാ. ജയിംസ് പാലയ്ക്കല്‍ ഇ-റീഡിങ്ങും ഫാ. ജേക്കബ് വാരിക്കാട്ട് സ്മാര്‍ട്ട് ബോര്‍ഡും ഫാ. മാത്യു വാരുവേലില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കും ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. പി.എ. കുര്യച്ചന്‍, വി. ജോസ് പയസ്, ഷിബു മഠത്തിപ്പറമ്പില്‍, ഫാ. ടോണി ചത്തെിപ്പുഴ, ജയിംസ് ആന്‍റണി, ബിന്‍സു ജേക്കബ്, എലിസബത്ത് മാത്യു, ഷൈനി എബ്രഹാം, സിസ്റ്റര്‍ ദീപ, എം.ജെ. സിനോമോന്‍, ജിജി ദേവസി, സിസ്റ്റര്‍ ബ്ളസി, ജിഷമോള്‍ അലക്സ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.