കോട്ടയം: കൂടങ്കുളം വൈദ്യുതി ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ തടയുവാന്‍ കൂടങ്കുളം സമരസമിതി യോഗത്തില്‍ തീരുമാനം. പ്രശ്നപരിഹാരത്തിനായി ഹൈകോടതിയെ സമീപിക്കാനും ഞായറാഴ്ച പാമ്പാടി എം.ജി.എം ഹൈസ്കൂളില്‍ ചേര്‍ന്ന സമരസമിതി യോഗത്തില്‍ ധാരണയായി. ശക്തമായ പ്രക്ഷോഭങ്ങളും ആരംഭിക്കും. പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളുടെ പിന്തുണ തേടും. പ്രധാനമന്ത്രി മുഖ്യമന്ത്രി എന്നിവര്‍ക്ക് ഭീമഹരജി നല്‍കുവാനും യോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവര്‍ യോഗത്തില്‍ സംസാരിച്ചു. നിരവധി വീടുകളും നൂറുകണക്കിന് ഏക്കര്‍ ഭൂമിയും നഷ്ടമാകുമെന്നതിനാല്‍ ലൈനിന്‍െറ അലൈന്‍മെന്‍റ് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്നത് അതിജീവനത്തിന്‍െറ പോരാട്ടമാണെന്നും തങ്ങള്‍ ഭൂമി വിട്ടിറങ്ങില്ളെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു. വൈദ്യുതി ലൈന്‍ നിര്‍മാണത്തിന്‍െറ ഭാഗമായി നിരവധി സാധാരണക്കാര്‍ക്കാണ് വീടുകളും സ്ഥലവും നഷ്ടമാകുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി ലൈന്‍ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യംതള്ളി മുന്നോട്ടുപോകാനുള്ള സര്‍ക്കാറിന്‍െറയും പവര്‍ ഗ്രിഡ് കോര്‍പറേഷന്‍െറ തീരുമാനം സാധാരണക്കാരോട് വെല്ലുവിളിയാണ്. നേരത്തേ നാട്ടുകാരുടെ ഏതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വേ പുനരാരംഭിച്ചത് അംഗീകരിക്കാനാകില്ളെന്നും യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന മന്ത്രിതല ചര്‍ച്ചയുടെ ഭാഗമായാണ് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ സംഘം സര്‍വേ നടപടി ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് തുടര്‍ പ്രക്ഷോഭങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ സമരസമിതി ജില്ലാ ചെയര്‍മാന്‍ വി.എ. പത്മനാഭന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ സോബിച്ചന്‍ എബ്രഹാം, ഫിലിപ് ഐസക്, അനില്‍ കുരോപ്പട, ഫാ. ബോബിമണ്ണൂര്‍ പള്ളി, പി. ഗോപകുമാര്‍, അനിയന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.