എരുമേലി: ആഡംബര ജീവിതത്തിന് വഴിയൊരുക്കി കുട്ടികളില്‍ കുറ്റവാസന വര്‍ധിക്കുന്നു. സിനിമകളെ വെല്ലുന്നതരത്തില്‍ മോഷണമടക്കമുള്ള സംഭവങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ ഉണ്ടാകുന്നതോടെ രക്ഷാകര്‍ത്താക്കളും കടുത്ത ആശങ്കയിലാണ്. ആഡംബര ബൈക്കുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, മോഡല്‍ വസ്ത്രങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജീവിതസുഖം കണ്ടത്തെുന്നതിനാണ് കുട്ടികള്‍ മോഷണമെന്ന കൃത്യത്തിലേക്ക് മാറുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടുകള്‍ ഭയന്ന് സ്വന്തം വീട്ടിലെ മോഷണംപോലും മറച്ചുവെക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കള്‍. കഴിഞ്ഞ ദിവസം കണമലയില്‍ മദ്യപിച്ച വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളെ തന്നെ മര്‍ദിച്ചതും കുട്ടികളിലെ ആഡംബര ജീവിതത്തിന്‍െറയും കുറ്റവാസനകളുടെയും സൂചനകളാണെന്നും പറയുന്നു. സ്വന്തം വീടുകളില്‍നിന്ന് റബര്‍ ഷീറ്റുകളും ഒട്ടുപാലും രൂപയുമടക്കം വിലപിടിപ്പുള്ള പല സാധനങ്ങളും മോഷ്ടിക്കപ്പെടുന്നത് പതിവാണ്. ഇരുട്ടിന്‍െറ മറവില്‍ മദ്യത്തിന്‍െറയും കഞ്ചാവിന്‍െറയും ലഹരിയില്‍ കമ്പനി കൂടുന്ന കുട്ടികളാണ് വന്‍കിട കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്നതെന്നും അധികൃതര്‍ തന്നെ പറയുന്നു. പകല്‍ ആഡംബര ബൈക്കുകളില്‍ ചീറിപ്പായുന്ന ഇവര്‍ മറ്റു യാത്രക്കാരുടെ ജീവനു പോലും ഭീഷണി ആയതോടെയാണ് ഇവരെക്കുറിച്ചുള്ള അന്വേഷണത്തിന് നാട്ടുകാര്‍ തയാറായത്. കുട്ടികളിലെ കുറ്റവാസന സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ രക്ഷാകര്‍ത്താക്കളും പൊലീസും ആശങ്കയിലാണ്. വഴിതെറ്റുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ രക്ഷാകര്‍ത്താക്കളും സമൂഹവും തയാറാകാന്‍ അടിയന്തര നടപടി ഉത്തരവാദിത്തപ്പെട്ടവര്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.