കോട്ടയം: വൈദ്യുതി മെയ്ന്‍ സ്വിച്ച് ബോക്സിനുള്ളില്‍ നിരോധിത പുകയില ഉല്‍പന്നം സൂക്ഷിച്ച് കച്ചവടം നടത്തിയയാള്‍ പിടിയിലായി. കലക്ടറേറ്റ് ഭാഗത്ത് താമസിക്കുന്ന ഫാമിലിയില്‍ പപ്പന്‍ എന്ന തോമസ് (64) ആണ് പിടിയിലായത്. നഗരത്തിലെ രമ്യ തിയറ്ററിനടുത്തെ പപ്പന്‍െറ കടയുടെ സമീപത്തെ കെട്ടിടത്തിന്‍െറ മെയ്ന്‍ സ്വിച്ചിനുള്ളില്‍നിന്ന് 30 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. കോട്ടയം വെസ്റ്റ് എസ്.ഐ അഭിലാഷിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഹാന്‍സ് വില്‍പന നടക്കുന്ന വിവരമറിഞ്ഞ് പൊലീസ് ഇയാളുടെ കട പരിശോധിച്ചെങ്കിലും ആദ്യം ഒന്നും ലഭിച്ചില്ല. കടക്ക് എതിര്‍വശത്തെ കെട്ടിടത്തിന്‍െറ പുറത്തെ ഭിത്തിയിലുള്ള മെയ്ന്‍ സ്വിച്ച് ബോക്സ് തുറന്നുനോക്കിയപ്പോഴാണ് പാക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടത്തെിയത്. ആവശ്യക്കാരത്തെിയാല്‍ ഉടന്‍ പുറത്തിറങ്ങി മെയ്ന്‍ സ്വിച്ചിനുള്ളില്‍നിന്ന് എടുത്തുനല്‍കുകയായിരുന്നു. 40 രൂപ വിലയ്ക്ക് ദിവസം നൂറിലധികം പാക്കറ്റ് ഹാന്‍സ് ഇവിടെ വില്‍ക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹാന്‍സ് വില്‍പനക്ക് നിരവധിതവണ പിടിയിലായിട്ടുള്ളയാളാണ് ഇയാള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.