ഏറ്റുമാനൂര്‍: മണ്ഡലത്തില്‍ വികസനം എത്തിയിട്ടില്ളെങ്കില്‍ അതിന്‍െറ ഉത്തരവാദിത്തം എം.എല്‍.എക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ വികസനം എത്തിച്ചത് പൊതുമാനദണ്ഡത്തിന്‍െറ അടിസ്ഥാനത്തിലാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങിയപ്പോള്‍ പതിനായിരങ്ങളാണ് ഉദ്ഘാടനം കാണാന്‍ എത്തിയത്. വിമാനം ഇറങ്ങുന്ന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം, വിമാനത്താവളത്തിന്‍െറ മുന്നില്‍ 150 കസേരയിട്ട് സമരം നടത്തുകയായിരുന്നു. കസേരയില്‍ ഇരിക്കാനാവട്ടെ ലഭിച്ചത് വിരലിലെണ്ണാവുന്ന ആളുകളെ മാത്രമായിരുന്നു. ഇവരാകട്ടെ, വിമാനത്താവളത്തിന്‍െറ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ആളുകളെ കണ്ട് മുഖംപൊത്തിയിരിക്കുകയായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി അതിരമ്പുഴയില്‍ ചേര്‍ന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍, യു.ഡി.എഫ് നേതാക്കളായ കുഞ്ഞ് ഇല്ലംപ്പള്ളി, കെ.ജി. ഹരിദാസ്, കെ.പി. ദേവസ്യ, ജോസഫ് ചാവറ, എം. മുരളി, പി.വി. മൈക്കിള്‍, അബ്ദുസ്സമദ്, ജോറോയി പൊന്നാറ്റില്‍, എം. ജോസഫ്, പോള്‍ ജോസഫ്, ആന്‍സ് വര്‍ഗീസ്, മോളി ലൂയിസ്, സജി തടത്തില്‍ എന്നിവര്‍ സംസാരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പോള്‍ ജോസഫിന്‍െറ വസതിയില്‍ നടന്ന കുടുംബയോഗത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.