കാഞ്ഞിരപ്പള്ളി: വിലയിടിവിനത്തെുടര്‍ന്ന് വാഴകൃഷിക്കാര്‍ വന്‍ പ്രതിസന്ധിയില്‍. വിളഞ്ഞുപാകമായ വാഴക്കുല വെട്ടി വിപണിയിലത്തെിച്ചാല്‍ ചുമട്ടുകൂലിപോലും കിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. മുമ്പ് കിലോക്ക് 12 രൂപവരെ മൊത്തവില കിട്ടിയിരുന്ന റോബസ്റ്റ കുലകള്‍ക്ക് ഇപ്പോള്‍ മൂന്നു രൂപ കിട്ടിയാല്‍ ഭാഗ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി ചെലവുകള്‍ ഉപേക്ഷിച്ചാല്‍ പോലും വാഴക്കുല വിപണിയില്‍ എത്തിക്കുന്നതിന് ചുമട്ടുകൂലിയോ അല്ളെങ്കില്‍ വാഹന കൂലിയോ ആയി മുടക്കുന്ന തുക പോലും വാഴക്കുല വിറ്റാല്‍ കിട്ടാത്ത അവസ്ഥ. ഇക്കാരണത്താല്‍ വിളഞ്ഞു പാകമായ വാഴക്കുലകള്‍ തോട്ടത്തില്‍നിന്ന് വെട്ടിയെടുക്കാതെ ഉപേക്ഷിക്കുന്ന കര്‍ഷകരുമുണ്ട്. ഇത്തരത്തിലുള്ള അവസ്ഥ നേരത്തേ ഉണ്ടായിട്ടില്ളെന്ന് കര്‍ഷകര്‍ പറയുന്നു. റബര്‍ വില തകര്‍ന്നതോടെ ഇതര കൃഷികളിലേക്ക് തിരിഞ്ഞ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാണ് കാര്‍ഷിക വിപണിയിലെ വില തകര്‍ച്ച. വിലയിടിവില്‍ കര്‍ഷകന്‍ തകര്‍ന്നടിയുമ്പോഴും ഇടനില കച്ചവടക്കാര്‍ക്ക് കൊള്ളലാഭമാണ് കിട്ടുന്നത്. കിലോക്ക് രണ്ടു മുതല്‍ മൂന്നു രൂപവരെ വിലവരുന്ന റോബസ്റ്റ പഴത്തിന് ഉപഭോക്താവ് കടകളില്‍ വാങ്ങാനത്തെുമ്പോള്‍ 15 രൂപ നല്‍കണം. പാളയംകോടന്‍ വാഴക്കുലക്ക് കര്‍ഷക മാര്‍ക്കറ്റില്‍ കര്‍ഷകന് കഴിഞ്ഞ ആഴ്ച ലഭിച്ചത് കിലോക്ക് രണ്ടു രൂപയാണ്. ഇതിന് കടകളില്‍ 20 രൂപവരെ വില നല്‍കണം. ഇപ്പോള്‍ ഭേദപ്പെട്ട വില കിട്ടുന്നത് ഏത്തക്കക്കു മാത്രമാണ്. ശരാശരി 35 മുതല്‍ 40 രൂപവരെ വിപണി വിലയുണ്ട്. ഈ വില പോലും ലാഭകരമല്ളെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക മേഖലയില്‍ ജോലി നോക്കുന്ന തൊഴിലാളിക്ക് ഇപ്പോള്‍ 600 മുതല്‍ 800 രൂപ വരെ കൂലി നല്‍കണം. വാഴ വിത്തിനു 10 രൂപയില്‍ കുറയാത്ത മുടക്കുവരും. അനുബന്ധ ചെലവുകളും വളത്തിനും മുടക്കു വേറെ. അനുകൂല കാലാവസ്ഥയില്‍ ഇത്രയും മുടക്കിയാല്‍ കിട്ടുന്ന റോബസ്റ്റ കുലക്ക് ശരാശരി 20 കിലോ വരും. ഇപ്പോഴത്തെ വിപണി വില അനുസരിച്ച് കിലോക്ക് മൂന്നു രൂപവെച്ച് കണക്കാക്കിയാല്‍ 60 രൂപയാണ് ഒരു കുലക്ക് വിലകിട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും വാഴകൃഷി മുന്നോട്ടു കൊണ്ടുപോവാനാവില്ളെന്ന അവസ്ഥയാണെന്നും കര്‍ഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.