ശീട്ടുകളിയും മദ്യപാനവും ദുരിതമാകുന്നു

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്ത് മാന്നില പ്രദേശത്ത് പണംവെച്ചുള്ള ശീട്ടുകളിയും മദ്യപിച്ചു ബഹളം വെക്കലും പതിവാകുന്നതായി പരാതി. പ്രദേശത്തെ റബര്‍തോട്ടങ്ങളും ആളൊഴിഞ്ഞ പുരയിടങ്ങളും പൊതു ശ്മശാനത്തിന്‍െറ പരിസരവും കേന്ദ്രീകരിച്ചാണ് ശീട്ടുകളി നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച ഉച്ചക്ക് റബര്‍ തോട്ടത്തില്‍ നടന്ന ശീട്ടുകളിയും മദ്യപാനവും അവസാനം കൈയാങ്കളിയിലുമത്തെി. അസഭ്യവര്‍ഷവും ബഹളവും തുടങ്ങിയതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.