തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച: ദേശീയ നേതാക്കള്‍ പ്രചാരണച്ചൂട് കൂട്ടാനത്തെുന്നു

കോട്ടയം: തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച മാത്രം. സംസ്ഥാന, ദേശീയ നേതാക്കള്‍ പ്രചാരണത്തിനത്തെുന്നു. സി.പി.എം നേതാക്കളുടെ പരിപാടികളാണ് ജില്ലയില്‍ ആദ്യം പുറത്തുവിട്ടിരിക്കുന്നത്. എല്‍.ഡി.എഫിന്‍െറ ക്രൗഡ് പുള്ളറായ വി.എസ്. അച്യുതാന്ദന്‍ 29ന് ജില്ലയിലത്തെും. രാവിലെ 10ന് മുണ്ടക്കയം, വൈകീട്ട് അഞ്ചിന് കോട്ടയം എന്നിങ്ങനെയാണ് വി.എസിന്‍െറ പൊതുയോഗങ്ങള്‍. യു.ഡി.എഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മറ്റു ജില്ലകളിലത്തെുന്നത് തീരുമാനമായിട്ടുണ്ടെങ്കിലും കോട്ടയം ജില്ലയിലേക്കുള്ള വരവ് അനിശ്ചിത്വത്തിലാണ്. സോണിയ ഒമ്പതിന് തൃശൂരിലും തിരുവനന്തപുരത്തും യോഗങ്ങളില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി 12ന് കായംകുളം, അങ്കമാലി, ഉടുമ്പന്‍ചോല എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ സംബന്ധിക്കും. പിണറായി വിജയന്‍ 26ന് രാവിലെ 10ന് കടുത്തുരുത്തി, വൈകീട്ട് നാലരക്ക് ഏറ്റുമാനൂര്‍, ആറിന് പാലാ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കും.19ന് ചങ്ങനാശേരിയിലത്തെിയ പിണറായി ജില്ലയിലെ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. പി. ജയരാജന്‍ 28ന് വൈകീട്ട് മൂന്നിന് പാലായിലും അഞ്ചിന് പൊന്‍കുന്നത്തും, ആറിന് പനച്ചിക്കാട്ടുമത്തെും. പ്രകാശ് കാരാട്ട് മേയ് രണ്ടിന് കോട്ടയത്ത് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍ മേയ് നാലിന് രാവിലെ 10ന് ചങ്ങനാശേരിയിലും വൈകീട്ട് നാലിന് വൈക്കത്തും, ആറിന് പുതുപ്പള്ളിയിലും എത്തും. എം.എ. ബേബി രണ്ടു ദിവസം ജില്ലയിലുണ്ടാകും. മേയ് അഞ്ചിന് രാവിലെ 10ന് ഏറ്റുമാനൂര്‍, വൈകീട്ട് മൂന്നിന് കോട്ടയം, നാലരക്ക് കാഞ്ഞിരപ്പള്ളി, ആറിന് ചങ്ങനാശേരി, ഏഴിന് രാവിലെ 10ന് പുതുപ്പള്ളി, വൈകീട്ട് നാലിന് വൈക്കം, ആറിന് പൂഞ്ഞാര്‍ എന്നിങ്ങനെയാണ് ബേബിയുടെ പരിപാടി. മേയ്ദിനത്തില്‍ എ.കെ. പത്മനാഭന്‍ കോട്ടയത്ത് പങ്കെടുക്കും. സീതാറാം യെച്ചൂരി, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, ബി.വി. രാഘവലുരു, ഹനന്മൊള്ള എന്നിവരും ഇടത്മുന്നണിയുടെ പ്രചാരണത്തിന് കേരളത്തിലത്തെുന്നുണ്ട്. ജില്ലയിലെ യു.ഡി.എഫിന്‍െറ പ്രചാരണം ചൂടുപിടിപ്പിക്കാന്‍ രമേശ് ചെന്നിത്തല ആറിനും എ.കെ. ആന്‍റണി പത്തിനും എത്തും. ഇരുവരും പൂഞ്ഞാറിലെ പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. വരുംദിവസങ്ങളില്‍ ദേശീയ നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന, ദീപക് ബാബ്റിയ, ഐ.എന്‍.ടി.യു.സി അധ്യക്ഷന്‍ സഞ്ജീവ് റെഡ്ഡി, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശോഭ ഓജ എന്നിവരെ പങ്കെടുപ്പിക്കാനുള്ള ശ്രമമുണ്ട്. എന്‍.ഡി.എ പ്രചാരണത്തിന് ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെറ്റ്ലി, നദ്ദ, ഉമാഭാരതി തുടങ്ങിയവരെ പങ്കെടുപ്പിക്കാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.