ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

രാജാക്കാട്: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ബൈസണ്‍വാലി മെരുത്തോംപറമ്പില്‍ ബിബിനാണ് (19) രാജാക്കാട് പൊലീസ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 1.30 ഓടെയാണ് രാജാക്കാട് പഴയവിടുതി സജിന്‍ ഷാബുവിന്‍െറ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന യമഹ ബൈക്ക് മോഷണം പോയത്. ഇവരുടെ പരാതിയെ തുടര്‍ന്ന് രാജാക്കാട് എസ്.ഐ ജി. വിഷ്ണുവിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ബൈസണ്‍വാലി ഭാഗത്ത് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ഒരു വീട്ടില്‍ നമ്പര്‍ പ്ളേറ്റ് ഇളക്കി മാറ്റിയ ബൈക്ക് റീ പെയ്ന്‍റ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിബിന്‍െറ സമീപവാസിയായ സൃഹൃത്തിന്‍െറ വീട്ടിലേക്ക് ബൈക്ക് കൊണ്ടു പോയതായി പൊലീസിന് വിവരം ലഭിച്ചു. പീന്നിട് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയത് ബിബിനാണെന്ന് തെളിയുകയായിരുന്നു. ശനിയാഴ്ച രാത്രി 1.30ഓടെ ബൈക്കുമായി കടന്ന ബിബിന്‍ കാക്കാകട ഭാഗത്തുള്ള പള്ളിക്ക് സമീപം ബൈക്ക് വെച്ചശേഷം പോയിരുന്നു. പിന്നീട് ഞായറാഴ്ച വൈകീട്ടോടെ മടങ്ങിയത്തെിയാണ് ബൈക്ക് കൊണ്ടുപോയി നമ്പര്‍ പ്ളേറ്റ് മാറ്റി പെയ്ന്‍റിങ്ങിന് നല്‍കിയത്. ബൈക്ക് സ്വന്തമായി ഉപയോഗിക്കാനാണോ മറ്റാര്‍ക്കെങ്കിലും നല്‍കാനാണോ മോഷ്ടിച്ചതെന്നത് അന്വേഷിക്കുകയാണ്. സി.പി.ഒമാരായ പി.പി. ഷാജി, ഷിബു വര്‍ഗീസ്, ജോണ്‍സണ്‍, ബിനു, ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. വിഷു ദിനത്തില്‍ രാജാക്കാട്ടെ സ്വകാര്യ ചാനല്‍ പ്രവര്‍ത്തകന്‍െറ ബൈക്ക് കബളിപ്പിച്ച് കടന്ന കേസിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.