സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് 21ന് കോട്ടയത്ത്

കോട്ടയം: ഹോമിയോപ്പതിയുടെ പിതാവ് ഡോ. സാമുവേല്‍ ഹാനിമാന്‍െറ ജന്മദിനാഘോഷത്തിന്‍െറ ഭാഗമായി കേരള ഗവ. ഹോമിയോ മെഡിക്കല്‍ ഓഫിസേഴ്സ് അസോ. നേതൃത്വത്തില്‍ ഈമാസം 21ന് കോട്ടയത്ത് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ‘സാന്ത്വനം-2016’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നുവരെ കോട്ടയം തിരുനക്കര മൈതാനത്താണ് മെഡിക്കല്‍ ക്യാമ്പ്. വന്ധ്യതാചികിത്സ, ലഹരി വിമോചന ചികിത്സ, കുട്ടികളുടെയും കൗമാരക്കാരുടെയും പഠന-സ്വഭാവ പെരുമാറ്റ വൈകല്യങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മൂത്രാശയക്കല്ലുകള്‍, ഗര്‍ഭാശയമുഴകള്‍, അലര്‍ജി, ആസ്ത്മ എന്നിവക്ക് പ്രത്യേക ചികിത്സാ വിഭാഗങ്ങള്‍ ഉണ്ടാകും. കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സൗജന്യ നിയമോപദേശവും ലഭിക്കും. ക്യാമ്പിന്‍െറ ഭാഗമായി സെമിനാറും ശാസ്ത്ര ക്വിസ് മത്സരങ്ങളും നടത്തും. രാവിലെ 9.30ന് ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.കെ. ജമുന ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന പ്രസിഡന്‍റ് ഡോ.ആര്‍. സുനില്‍രാജ് അധ്യക്ഷത വഹിക്കു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് ഡോ.എം.കെ. അനില്‍കുമാര്‍, ഡോ. റോയി സക്കറിയ, ഡോ.ടി.എസ്. ലീന ജാസ്മിന്‍, ഡോ. റെജി കെ. കുഴിയേലില്‍, ഡോ.കെ.ബി. സുമ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.