പിണറായി വിജയന്‍ ഇന്ന് ചങ്ങനാശേരിയില്‍

ചങ്ങനാശേരി: നവകേരള മാര്‍ച്ചിന്‍െറ ചങ്ങനാശേരിയിലെ സ്വീകരണവേദിയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടയില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ച സി.പി.എം വാഴപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം ടി.കെ. അനില്‍കുമാറിന്‍െറ കുടുംബസഹായ ഫണ്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ചൊവ്വാഴ്ച കൈമാറും. വൈകീട്ട് അഞ്ചിന് കുരിശുമൂട് കവലയില്‍ ചേരുന്ന സമ്മേളനത്തില്‍ ടി.കെ. അനില്‍കുമാറിന്‍െറ മാതാവ് കുഞ്ഞൂഞ്ഞമ്മ, ഭാര്യ ഷീല, മക്കളായ അഞ്ചുമോള്‍, ശ്രീക്കുട്ടന്‍, അഞ്ജലിമോള്‍ എന്നിവര്‍ ചേര്‍ന്ന് സഹായധനം ഏറ്റുവാങ്ങും. സി.പി.എം പാര്‍ട്ടി അംഗങ്ങളും വാഴപ്പള്ളിയില്‍ പൊതുസമൂഹവും നല്‍കിയ ഏഴരലക്ഷം രൂപയാണ് സമ്മേളനത്തില്‍ കൈമാറുന്നത്. സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറി കെ.സി. ജോസഫ് ചെയര്‍മാനും വാഴപ്പള്ളി ലോക്കല്‍ സെക്രട്ടറി സി. സനല്‍കുമാര്‍ സെക്രട്ടറിയുമായുള്ള കുടുംബസഹായ സമിതിയാണ് സഹായധനം സ്വരൂപിക്കുന്നതിന് നേതൃത്വം നല്‍കിയത്. നാലിന് വക്കച്ചന്‍ പടിയില്‍നിന്ന് ആരംഭിക്കുന്ന റാലി കുരിശുമൂട്ടില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം പിണറായി ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വി.ആര്‍. ഭാസ്കരന്‍, പ്രഫ.എം.ടി. ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫ് എ.വി. റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍, എ.എം. തമ്പി, അഡ്വ. ജോസഫ് ഫിലിപ്പ് സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.