കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യം; സമരം അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക്

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യം നഴ്സിങ് ഹോസ്റ്റലിന് സമീപത്തുനിന്ന് നീക്കംചെയ്യാന്‍ ആശുപത്രി അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് നഴ്സിങ് വിദ്യാര്‍ഥികളെ കൂടാതെ ജൂനിയര്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അത്യാഹിത വിഭാഗത്തിന് മുന്നില്‍ സമരം നടത്തി. ഞായറാഴ്ച മാലിന്യവുമായി എത്തിയ വാഹനം നഴ്സിങ് വിദ്യാര്‍ഥികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്ഥലത്തത്തെി മാലിന്യം ഇവിടെതന്നെ തള്ളുമെന്ന് പറഞ്ഞത് കൂടുതല്‍ പ്രതിഷേധത്തിന് അവസരമൊരുക്കി. പിന്നീട് ആര്‍.എം.ഒ ഡോ. സാംക്രിസ്തി മാമ്മന്‍ സ്ഥലത്തത്തെി വിദ്യാര്‍ഥികളുമായി സംസാരിച്ചു. മാലിന്യം നീക്കംചെയ്യാമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച വൈകീട്ട് അഞ്ച് കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചില്ല. തുടര്‍ന്നാണ് നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മെഡിക്കല്‍ സര്‍വിസ് സെന്‍റര്‍ രംഗത്തത്തെിയത്. 340ഓളം നഴ്സിങ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന്‍െറയും ഭക്ഷണം പാകംചെയ്യുന്ന കെട്ടിടത്തിന്‍െറയും തൊട്ടുപിറകിലാണ് മാലിന്യം തള്ളുന്നത്. ആശുപത്രിയിലെ ഭക്ഷണപദാര്‍ഥങ്ങളുടെ അവശിഷ്ടമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, രക്തംപുരണ്ട പഞ്ഞികളും ശസ്ത്രക്രിയ അവശിഷ്ടങ്ങളും അടങ്ങിയ മാലിന്യമാണ് കവറിനുള്ളില്‍ ഉള്ളതതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ടാഴ്ചമുമ്പ് ഇതുസംബന്ധിച്ച് പരാതി ആശുപത്രി സൂപ്രണ്ടിന് നല്‍കിയിരുന്നു. ഗൈനക്കോളജി, പതോളജി, ഡെന്‍റല്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള മാലിന്യവും ഇവിടെയാണ് തള്ളുന്നത്. ജെ.സി.ബി ഉപയോഗിച്ച് മേല്‍മണ്ണ് നീക്കിയശേഷം മാലിന്യം തള്ളുന്നു. പിന്നീട് മാലിന്യക്കൂമ്പാരത്തിന്‍െറ മുകളില്‍ വീണ്ടും മണ്ണിടുന്നു. വര്‍ഷങ്ങളായി ആശുപത്രിമാലിന്യം ഇങ്ങനെ പ്ളാസ്റ്റിക് കവറിലാക്കി മണ്ണിട്ട് മൂടുന്നതുമൂലം പരിസരവാസികളുടെ കുടിവെള്ള സ്രോതസ്സുകളും മലിനപ്പെട്ടിരിക്കുകയാണ്. മാലിന്യം നീക്കംചെയ്യുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എം.എസ്സി യൂനിറ്റ് പ്രസിഡന്‍റ് ഡോ. പി.എസ്. ജിനേഷ് പറഞ്ഞു. ഡോ. മുഹമ്മദ് ഷരീഫ്, ആര്‍പ്പൂക്കര പഞ്ചായത്ത് അംഗം റോസ്ലി തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.