ഫാഷിസം ചെറുക്കാന്‍ കൂട്ടായ സഹകരണം വേണം –എം.ഐ. അബ്ദുല്‍ അസീസ്

കാഞ്ഞിരപ്പള്ളി: ഫാഷിസം ചെറുക്കാന്‍ ന്യൂനപക്ഷ-പൊതുസമൂഹങ്ങളുടെ കൂട്ടായ സഹകരണം എല്ലാ മേഖലയിലും അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. കാഞ്ഞിരപ്പള്ളി ഇസ്ലാമിക് സെന്‍ററില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാമികസമൂഹം ഒന്നിച്ചുനില്‍ക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്. ഇസ്ലാമികപ്രസ്ഥാനം നയനിലപാടുകള്‍ സ്വീകരിക്കുന്നതും മാറ്റംവരുത്തുന്നതും കാലഘട്ടത്തിന് അനുസരിച്ചാണ്. ആദംനബി മുതല്‍ മുഹമ്മദ് നബിവരെയുള്ള മുഴുവന്‍ പ്രവാചകന്മാരും ലോകത്ത് കാഴ്ചവെച്ച മഹത്തായ സന്ദേശമാണ് ഇസ്ലാമിന്‍േറത്. അത് പിന്തുടരുന്ന ഇസ്ലാമികപ്രവര്‍ത്തകര്‍ ഊഷ്മളമായ സഹോദര്യബന്ധങ്ങള്‍ വളര്‍ത്തുന്നതില്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എ.എം. അലിക്കുട്ടി അധ്യക്ഷത വഹിച്ചു. ‘പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകര്‍’ വിഷയത്തില്‍ അബ്ദുല്‍ റഹ്മാന്‍ വളാഞ്ചേരി, സമകാലിക ഇന്ത്യയും ഇസ്ലാമിക പ്രസ്ഥാനവും എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഇടുക്കി ജില്ലാ പ്രസിഡന്‍റ് യൂസുഫ് ഉമരി എന്നിവര്‍ ക്ളാസെടുത്തു. പി.എ. അബ്ദുല്‍ ഹക്കീം, ജില്ലാ സെക്രട്ടറി നിസാര്‍ അഹ്മ്മദ് എന്നിവര്‍ സംസാരിച്ചു. എം.എം. ഷാജി ആലപ്ര ഖുര്‍ആന്‍ ക്ളാസെടുത്തു. വൈകീട്ട് നടന്ന പൊതുപരിപാടി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ‘സമകാലിക ഇന്ത്യയും മുസ്ലിം സമൂഹവും’ വിഷയത്തില്‍ യൂസുഫ് ഉമരി പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.