എലിക്കുളം ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി

എലിക്കുളം: ഭഗവതീക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തിരിതെളിഞ്ഞു. ഞായറാഴ്ച വൈകീട്ട് ക്ഷേത്രം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയില്‍നിന്ന് ഏറ്റുവാങ്ങിയ ഭദ്രദീപം മന്നത്ത് പത്മനാഭന്‍െറ ചെറുമകള്‍ പ്രഫ. എസ്. ഗീത യജ്ഞവേദിയില്‍ തെളിയിച്ചു. യജ്ഞാചാര്യന്‍ വിജയബോധാനന്ദ തീര്‍ഥപാദര്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. യജ്ഞവേദിയില്‍ ദിവസവും രാവിലെ അഞ്ചിന് ഹരിനാമകീര്‍ത്തനം, 5.30ന് ഗണപതി ഹോമം, 6.30ന് വിഷ്ണു സഹസ്രനാമജപം, രാവിലെ 7.30 മുതല്‍ 1.30വരെയും പകല്‍ രണ്ടു മുതല്‍ അഞ്ചുവരെയും ഭാഗവത പാരായണം, രാവിലെ 11.30ന് ആചാര്യ പ്രഭാഷണം, വൈകീട്ട് 6.30ന് യജ്ഞശാലയില്‍ സമൂഹപ്രാര്‍ഥന, ഭജന എന്നിവക്ക് ശേഷം പ്രഭാഷണം, തുടര്‍ന്ന് ധ്യാനം. ദിവസവും ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. സപ്താഹം നാലാംദിനമായ 21ന് വൈകീട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും 22ന് വൈകീട്ട് അഞ്ചിന് സര്‍വൈശ്വര്യ പൂജയും നടത്തും. സമാപനദിനമായ 24ന് ഉച്ചക്ക് 12.30ന് അവഭൃഥസ്നാന ഘോഷയാത്ര, തുടര്‍ന്ന് യജ്ഞ സമര്‍പ്പണം, മഹാപ്രസാദമൂട്ട് എന്നിവയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.