പൊന്‍കുന്നം: അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന പൊന്‍കുന്നം-എരുമേലി സമാന്തരപാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ദേശീയപാതയില്‍ പൊന്‍കുന്നം ടൗണിന് സമീപം കെ.വി.എം.എസ് ജങ്ഷന്‍ മുതല്‍ എരുമേലി-കാഞ്ഞിരപ്പള്ളി പാതയിലെ കുറുവാമൂഴിവരെയുള്ള 15 കിലോമീറ്ററാണ് മികച്ച നിലവാരത്തില്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്തിന് മുമ്പ് ആദ്യഘട്ട പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും പാതയിലൂടെ അയ്യപ്പഭക്തരുടെ വാഹനത്തിരക്ക് ഏറിയതോടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷവും പണികള്‍ പുനരാരംഭിക്കാഞ്ഞതോടെ റോഡിന്‍െറ വശങ്ങളിലെ ടാറിങ് ചിലയിടങ്ങളില്‍ അടര്‍ന്ന് തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ബിറ്റുമിന്‍ മെക്കാഡം പണി പൂര്‍ത്തിയാക്കിയ റോഡില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബി.എം.ബി.സി പണി പൂര്‍ത്തിയാകുന്നതോടെ ഉയരം വര്‍ധിച്ച ഹൈവേയുടെ കട്ടിങ്ങുകള്‍ അപകടക്കെണി ആകാതിരിക്കാന്‍ പാതയുടെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളും ഉടന്‍ തുടങ്ങും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണി പൂര്‍ത്തീകരിക്കുന്നതോടെ എരുമേലിയിലേക്കത്തെുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പാതയാണിത്. നെടുമ്പാശേരി ഹൈവേ പദ്ധതിയില്‍പെടുത്തി ഇതിന്‍െറ വീതി വര്‍ധിപ്പിക്കുന്നതിന് പ്രാഥമികഘട്ട സര്‍വേ നടപടി പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടാകാത്തത് പാതയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം പലയിടങ്ങളിലും വീതി വര്‍ധിപ്പിക്കാനുള്ള നടപടി ത്വരിതപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. പണി പൂര്‍ത്തിയാകുന്നതോടെ കോട്ടയം, പാലാ ഭാഗത്തുനിന്ന് വരുന്ന തീര്‍ഥാടക വാഹനങ്ങള്‍ക്ക് കെ.വി.എം.എസില്‍നിന്ന് ആരംഭിക്കുന്ന സമാന്തരപാതയിലൂടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കില്‍പെടാതെ എരുമേലിക്ക് എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.