വൈക്കം: നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി റോഡരികിലെ മുട്ടക്കടയിലും ഇതിനുമുന്നില്‍ പാര്‍ക്ക് ചെയ്ത കാറിലും ഇടിച്ചുകയറി. കട നടത്തിപ്പുകാരും കാര്‍ യാത്രക്കാരും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 3.30ന് അംബിക മാര്‍ക്കറ്റിനടുത്ത് ചേറ്റുകുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് അപകടം. കുമാരനല്ലൂര്‍ ഗീതാഭവനില്‍ സുരേഷ്കുമാര്‍ (40), ഭാര്യ രാജി (40), മകന്‍ അഭിഷേക് (നാല്), ഭാര്യാ സഹോദരി കൊല്ലം പുലരിഗനറില്‍ ഷൈനി (44), മാതാവ് ഓമന (70), അര്‍ജല്‍ (13), അമുന (എട്ട്), ആദര്‍ശ് (ഒമ്പതുമാസം), ഉണ്ണിക്കുട്ടന്‍ (15), വിഷ്ണുജ (21) എന്നിവര്‍ക്കാണ് പരിക്ക്. കാറില്‍ സഞ്ചരിച്ച കുമാരനല്ലൂര്‍ സ്വദേശികള്‍ മാവേലിക്കരയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ച് ചേര്‍ത്തല വഴി കോട്ടയത്തേക്ക് പോകുന്ന വഴിയാണ് അംബിക മാര്‍ക്കറ്റിനടുത്തെ ചേറ്റുകുളങ്ങര ക്ഷേത്രത്തിന് സമീപം അപകടമുണ്ടായത്. അംബിക മാര്‍ക്കറ്റിലുള്ള റോഡുവക്കിലെ മുട്ടകടയുടെ മുന്നില്‍ മുട്ട വാങ്ങാന്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കടയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കാറും മുട്ടക്കടയും ഇടിച്ചുതകര്‍ത്ത് സമീപമുള്ള കൂറ്റന്‍ മരത്തില്‍ ഇടിച്ചുനിന്നത്. കടയുടെ മുന്നിലിരുന്ന കട ഉടമയുടെ ബൈക്കും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. അംബിക മാര്‍ക്കറ്റ് പറ്റ് വീട്ടില്‍ രാജേന്ദ്രന്‍െറ ഉടമസ്ഥതയിലുള്ളതാണ് കട. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമ പറഞ്ഞു. ടാങ്കര്‍ലോറി വരുന്നവഴി പല അപകടങ്ങളും മറികടന്നാണ് വന്നതെന്ന് പറയപ്പെടുന്നു. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വൈക്കത്ത് നിന്നത്തെിയ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.