കോട്ടയം: പോളിയോ രോഗനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളില്‍ പോളിയോ മരുന്ന് വിതരണം ഏപ്രില്‍ 25ന് ആരംഭിക്കും. ഒന്നരമാസം, മൂന്നരമാസം പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് മറ്റ് കുത്തിവെപ്പുകളോടൊപ്പമാണ് പോളിയോ നല്‍കുക. മൂന്നുതരം വൈറസുകളെ ചെറുക്കുന്ന പോളിയോ തുള്ളി മരുന്നിനുപകരം രണ്ടുതരം വൈറസുകളെ ചെറുക്കുന്ന പുതിയതരം തുള്ളി മരുന്നും ഇതോടൊപ്പം നല്‍കുമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ഇതിന്‍െറ ഭാഗമായി ഇപ്പോള്‍ നല്‍കി വരുന്ന പോളിയോ വാക്സിന്‍ ഏപ്രില്‍ 20 മുതല്‍ ആരംഭിച്ച് 25നകം എല്ലാ ആശുപത്രികളില്‍നിന്ന് പൂര്‍ണമായും പിന്‍വലിച്ച് നശിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ സ്റ്റോക്കുള്ള പഴയതരം പോളിയോ വാക്സിന്‍ സര്‍ക്കാര്‍ ആശുപത്രിയിലോ ഡ്രഗ് കണ്‍ട്രോള്‍ മുഖേനയോ തിരിച്ചേല്‍പിച്ച് നശിപ്പിക്കണം. ഏപ്രില്‍ 25ന് ശേഷം ഒരു കാരണവശാലും പഴയതരം പോളിയോ മരുന്ന് ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. പോളിയോ കുത്തിവെപ്പ് ലഭ്യമല്ലാത്ത സ്വകാര്യ ആശുപത്രികള്‍ ഒന്നരമാസം, മൂന്നരമാസം പ്രായമുള്ള കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.