കോട്ടയം: കൊടുംവേനലിനെയും തോല്‍പിച്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി കനക്കും. സ്ഥാനാര്‍ഥിയും അടുത്ത നേതാക്കന്മാരും മാത്രം മുന്നണിയില്‍നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ താഴത്തേട്ടിലുമാകും. മുന്നണികളുടെ ബൂത്ത് പ്രവര്‍ത്തക യോഗങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ചതോടെ ഇനി വീടുതോറുമുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഉഷാറാക്കും. വിഷു ആശംസാ കാര്‍ഡുകള്‍ മിക്ക സ്ഥാനാര്‍ഥികളും തയാറാക്കിയിരുന്നെങ്കിലും വീടുകളിലത്തെിക്കുന്നതില്‍ മിക്കയിടത്തും പരാജയപ്പെട്ടതായാണ് പാര്‍ട്ടികളുടെ വിലയിരുത്തലുകള്‍. മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ആശംസാ കാര്‍ഡുകള്‍ എത്തിയതിനാല്‍ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ കഴിഞ്ഞില്ളെന്നാണ് പ്രാദേശിക നേതാക്കളുടെ വിശദീകരണം. ഇറങ്ങിയ ചിലയിടങ്ങളില്‍ പകല്‍ തുടര്‍ച്ചയായി വീടുകള്‍ കയറുന്നത് കടുത്ത ചൂട് തടസ്സപ്പെടുത്തിയെന്നും ന്യായീകരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഈസ്റ്ററും വിഷുവും അടുത്ത ദിവസങ്ങളായതിനാല്‍ ഒരുമിച്ചുള്ള ആശംസാ സന്ദേശം അച്ചടിച്ച കാര്‍ഡുകളാണ് വിതരണം ചെയ്തിരുന്നത്. ഇപ്രാവശ്യം സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പേ ഈസ്റ്റര്‍ കടന്നുപോയതിനാല്‍ വിഷു ആശംസ മാത്രമാക്കി ചുരുക്കിയതും പൊതുവായുള്ള വിതരണത്തെ ബാധിച്ചു. സ്ഥാനാര്‍ഥികള്‍ക്കായി നവമാധ്യമ പോരാളികള്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയയെ പരമാവധി പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. സ്ഥാനാര്‍ഥികളെ ഇഴകീറിയുള്ള പരിചയപ്പെടുത്തലാണ് അനുകൂലികളും എതിരാളികളും ഒരു പോലെ നടത്തുന്നത്. സോഷ്യല്‍ മീഡിയയുടെ കുതന്ത്രങ്ങള്‍ ഇവിടെയും അനുയായികള്‍ പ്രയോഗിക്കുന്നു. രണ്ടാം ഘട്ട പ്രചാരണ മാധ്യമങ്ങള്‍ മിക്ക സ്ഥാനാര്‍ഥികളും തയാറാക്കിയിട്ടുണ്ട്. ഇതുമായി ഞായറാഴ്ച വീടുകള്‍ കയറി സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് നടക്കുക. ജില്ലയില്‍ എല്‍.ഡി.എഫിന്‍െറ പ്രവര്‍ത്തനത്തിനുള്ള സംഘടനാ മെഷീനറി സജീവമാകുമ്പോഴും യു.ഡി.എഫ് സംവിധാനം ഉണര്‍ന്നുവരുന്നതേയുള്ളു. രണ്ടാമത് ഇറക്കിയ പോസ്റ്ററുകള്‍ മുന്നണികള്‍ താഴത്തേട്ടില്‍ എത്തിച്ചുകഴിഞ്ഞു. ഫ്ളക്സ് ബോര്‍ഡുകളുടെ നിര്‍മാണം ഇപ്പോഴും നടക്കുകയാണ്. യു.ഡി.എഫ് മണ്ഡലത്തില്‍ കേന്ദ്രീകൃതമായി ബോര്‍ഡുകള്‍ തയാറാക്കുമ്പോള്‍ എല്‍.ഡി.എഫ് പ്രാദേശികമായാണ് ഭൂരിഭാഗവും നിര്‍മിക്കുന്നത്. കടുത്ത ചൂട് അണികളെ ഫീല്‍ഡിലിറക്കുന്നതിന് തടസ്സമാവുന്നുണ്ട്. അതിരാവിലെ തന്നെ വീടുകള്‍ കയറുന്നതിനുള്ള ആസൂത്രണമാണ് പലയിടത്തും നടത്തുന്നത്. അതേസമയം, ചെലവിനുള്ള പണം താഴത്തെട്ടില്‍ എത്തിക്കാത്തതാണ് പ്രവര്‍ത്തനം തണുത്തു നില്‍ക്കുന്നതിന്‍െറ കാരണമെന്ന് സ്ഥിരമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍െറ ചുക്കാന്‍ പിടിക്കുന്ന പ്രാദേശിക നേതാക്കള്‍ പറയുന്നു. ഒരുമാസത്തിലധികം നാള്‍ തെരഞ്ഞടുപ്പിന് ഉള്ളതിനാല്‍ ചെലവ് കൈവിട്ടു പോകാതിരിക്കാന്‍ പരമാവധി നിയന്ത്രണം പാലിക്കുകയാണ് പാര്‍ട്ടികളുടെ നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.