പാപ്പിനിശ്ശേരി (കണ്ണൂര്‍): ദേശീയപാത കല്യാശ്ശേരിയില്‍ നിയന്ത്രണംവിട്ട ടെമ്പോ ട്രാവലര്‍ മതിലിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്. കോട്ടയം പാലക്കടുത്ത രാമപുരം സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. കാറിടിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങിനായി നാട്ടില്‍നിന്ന് പുളിങ്ങോത്തേക്ക് പോവുകയായിരുന്ന ബന്ധുക്കള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാവിലെ 6.30ഓടെ കല്യാശ്ശേരിയിലെ മാര്‍ബിള്‍ സ്ഥാപനത്തിന് സമീപത്തെ വളവിലാണ് അപകടം. തുരുത്തിയില്‍ രാജന്‍െറ വീട്ടുമതിലിനും തെങ്ങിനും ഇടിച്ചാണ് വാഹനം നിന്നത്. രാമപുരം സ്വദേശികളായ 14 പേരാണ് ഇതിലുണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ നാലുപേര്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് കാറിടിച്ച് മരിച്ച പുളിങ്ങോം ചുണ്ടയിലെ നൂറമ്മാക്കല്‍ ജോസഫ് മാത്യു (78)വിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ഭാര്യയുടെ കുടുംബാംഗങ്ങള്‍ വന്നത്. അപകടത്തെ തുടര്‍ന്ന് ഇവര്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ പുളിങ്ങോം സെന്‍റ് ജോസഫ് പള്ളിയിലത്തെി ചടങ്ങില്‍ പങ്കെടുത്തു. അപകടം കാരണം അല്‍പസമയം ഗതാഗതം സ്തംഭിച്ചു. വളപട്ടണം പൊലീസ് സ്ഥലത്തത്തെിയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.