ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് തെറിച്ചുവീണ 76 കാരിക്ക് ഗുരുതരപരിക്ക്

അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്ന് തെറിച്ച് റോഡില്‍ വീണ എഴുപത്തിയാറുകാരി വീട്ടമ്മക്ക് ഗുരുതര പരിക്ക്. വെള്ളത്തൂവല്‍ ഇടക്കാട്ട് അബ്രഹാമിന്‍െറ ഭാര്യ അന്നമ്മക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.15ന് കല്ലാര്‍കുട്ടി ടൗണിന് സമീപത്താണ് സംഭവം. വെള്ളത്തൂവലില്‍നിന്ന് പാറത്തോട്ടിലെ ബാങ്കില്‍ പോകുന്നതിനായി ഭര്‍ത്താവുമൊത്ത് രാവിലെ കല്ലാര്‍കുട്ടിയിലത്തെിയ അന്നമ്മ പണിക്കന്‍കുടിക്കുള്ള പി.എന്‍.എസ് ബസിലാണ് കയറിയത്. ബസില്‍ ഭര്‍ത്താവിന് സീറ്റ് ഒരുക്കുന്നതിനായി ശ്രമിക്കുന്നതിനിടെ കമ്പിയില്‍നിന്ന് പിടിവിട്ടുപോയ അന്നമ്മ തുറന്നുകിടന്ന മുന്‍വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവെച്ചതോടെ കണ്ണാടിയിലൂടെ സംഭവം ശ്രദ്ധയില്‍പെട്ട ബസ് ഡ്രൈവര്‍ ഉടനെ വാഹനം നിര്‍ത്തി. ബസിന്‍െറ പിന്‍ചക്രം അന്നമ്മയുടെ മേല്‍കയറാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലക്കും വലതു കാലിനുമാണ് ഗുരുതര പരിക്കുള്ളത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.