കഞ്ചാവ് കേസില്‍ ജാമ്യം ഉറപ്പാക്കാന്‍ കൈവശംവെക്കുന്നത് കുറഞ്ഞ അളവില്‍

നെടുമ്പാശ്ശേരി: ഒരു കിലോയില്‍ കുറഞ്ഞ അളവില്‍ കഞ്ചാവ് പിടിക്കുകയാണെങ്കില്‍ ജാമ്യം ഉറപ്പാകുമെന്നതിനാല്‍ ഇടനിലക്കാര്‍ കൈവശം വെക്കുന്നത് കുറഞ്ഞ അളവില്‍. ഇത്രയും നാള്‍ ഒഡിഷയില്‍നിന്നും മറ്റും രണ്ട് കിലോയുടെ വരെ പായ്ക്കറ്റുകളിലാണ് കഞ്ചാവ് മൊത്തവിതരണക്കാര്‍ ഏജന്‍റുമാര്‍ക്ക് എത്തിച്ചിരുന്നത്. ബുധനാഴ്ച പത്ത് കിലോ കഞ്ചാവുമായി തായിക്കാട്ടുകരയില്‍ പിടിയിലായ രണ്ടുപേരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കഞ്ചാവ് ലോബിയുടെ പുതിയ തന്ത്രം വെളിപ്പെട്ടത്. കിലോക്കണക്കിന് കഞ്ചാവ് വാഹനത്തിന്‍െറ പല ഭാഗങ്ങളിലായി ഒളിപ്പിച്ച ശേഷം ഒരു കിലോയില്‍ കുറഞ്ഞ കഞ്ചാവ് മാത്രമാകും കൈയില്‍ വെക്കുക. അതുകൊണ്ടുതന്നെ കഞ്ചാവ് കൈമാറുന്നതിനിടെ ഏജന്‍റ് പിടിയിലായാലും ഒരു കിലോയില്‍ കുറവായതിനാല്‍ ജാമ്യം ലഭിക്കുകയും ചെയ്യും. കഞ്ചാവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വേഗത്തില്‍ കുറ്റപത്രം നല്‍കാനാണ് ശ്രമമെന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ പി.എല്‍. ജോസ് മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.