പ്രസവ ശസ്ത്രക്രിയയത്തെുടര്‍ന്ന് ഗര്‍ഭസ്ഥശിശുവിന്‍െറ മരണം: ബന്ധുക്കള്‍ പരാതി നല്‍കി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയത്തെുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചത് ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കി. പ്രസവശസ്ത്രക്രിയക്ക് വിധേയമായ റാന്നി പുതുശേരിമല കുട്ടന്‍കുഴിയില്‍ സിജുവിന്‍െറ ഭാര്യ സ്മിതയുടെ (32) ഗര്‍ഭസ്ഥശിശുവാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആശുപ്രതിയില്‍ ബഹളവും നേരിയതോതില്‍ സംഘര്‍ഷവുമുണ്ടായി. പിന്നീട് പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10ന് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലാണ് സംഭവം. കഴിഞ്ഞമാസം 28ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്മിതയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ച ഡോക്ടര്‍ 13ന് പ്രസവ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ചൊവ്വാഴ്ച വൈകീട്ട് ജൂനിയര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമെടുത്ത കുത്തിവെപ്പിനത്തെുടര്‍ന്ന് സ്മിതക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. രക്തസമ്മര്‍ദം കുറയുകയും ഛര്‍ദിക്കുകയും ചെയ്ത സ്മിതയെ രാത്രി ഏഴിന് ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ച് ഒമ്പതിന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. ജന്മം നല്‍കിയ പെണ്‍കുട്ടി മരിച്ചുവെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ ബഹളംവെച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരല്ല സ്മിതയെ പരിശോധിച്ചതെന്നും ഡ്യൂട്ടി ഡോക്ടര്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്ഥലത്തത്തെിയതെന്നും സ്മിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. പരിശോധനയില്‍ യുവതിക്കും കുഞ്ഞിനും കുഴപ്പമില്ലാതിരുന്നതിനാല്‍ കുത്തിവെപ്പാണ് ഗര്‍ഭസ്ഥശിശു മരിക്കാനിടയായതെന്ന് സിജു പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗൈനക്കോളജി വിഭാഗം യൂനിറ്റ് ചീഫ് ഡോ. സി.പി. വിജയനെയും ആര്‍.എം.ഒ ഡോ. സാം ക്രിസ്റ്റി മാമനെയും ചുമതലപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ.ടിജി ജേക്കബ് തോമസ് അറിയിച്ചു. യുവതിയുടെ ബന്ധുക്കളുടെ പരാതിയത്തെുടര്‍ന്ന് കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച നടത്തുമെന്ന് ഗാന്ധിനഗര്‍ എസ്.ഐ മനോജ്കുമാര്‍ അറിയിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.