മുല്ലപ്പെരിയാറില്‍ കേന്ദ്രസേന: സുപ്രീംകോടതി നടപടി തമിഴ്നാട് നീക്കത്തിന് തിരിച്ചടി

കുമളി: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യത്തോട് അനുകൂലമല്ലാത്ത നിലപാട് സുപ്രീംകോടതി സ്വീകരിച്ചതോടെ അണക്കെട്ടിന്‍െറ സുരക്ഷക്കായി കേരളം സ്വീകരിച്ച നടപടി ശരിയാണെന്ന് വ്യക്തമാകുന്നു. അണക്കെട്ടിന് സമീപം ജനുവരി 11നാണ് കേരളം പുതിയ പൊലീസ് സ്റ്റേഷന്‍ തുറന്നത്. ഒരു ഡിവൈ.എസ്.പി, മൂന്ന് സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 121 പേരുള്‍ക്കൊള്ളുന്ന പൊലീസ് സന്നാഹമാണ് നിലവില്‍ അണക്കെട്ടിന്‍െറ സുരക്ഷാജോലി നിര്‍വഹിക്കുന്നത്. അണക്കെട്ടിന് സമീപം കേരളം ആരംഭിച്ച പൊലീസ് സ്റ്റേഷന്‍ പൂട്ടിക്കുകയും കേരള പൊലീസിനെ പൂര്‍ണമായി നീക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്നാട് ഉദ്യോഗസ്ഥര്‍ക്ക് യഥേഷ്ടം അണക്കെട്ടില്‍ കയറാന്‍ അനുമതിയും തേടിയിരുന്നു. അണക്കെട്ടിന്‍െറ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 22 അംഗ കേരള പൊലീസിനെ അവിടെനിന്ന് തുരത്താനുള്ള നടപടി തുടരുന്നതിനിടെയാണ് കേരളം മുല്ലപ്പെരിയാറില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചത്. കൂടുതല്‍ സേനാംഗങ്ങള്‍ എത്തുകയും പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ രോഷത്തിലായ തമിഴ്നാട് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചാണ് വിഷയം കോടതിയിലത്തെിച്ചത്. അണക്കെട്ടിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഉന്നതാധികാര സമിതിയുടെ അനുമതി വാങ്ങാതെ ഗേറ്റ് സ്ഥാപിക്കാന്‍ നടത്തിയ നീക്കം അടുത്തിടെ കേരള പൊലീസ് തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.