മുണ്ടക്കയം: കൂട്ടിക്കല്‍ ടൗണില്‍ അനധികൃതമായി ഇറച്ചിക്കച്ചവടം നടത്തുന്നതായി ആക്ഷേപം. അറവുശാലയോ മറ്റു സംവിധാനങ്ങളോ ഇല്ലാതെയാണ് വ്യാപാരം. മാടുകളുടെ അവശിഷ്ടങ്ങള്‍ കൂട്ടിക്കലിലെ പുല്ലകയാറില്‍ ഒഴുക്കുന്നു. ഇവിടെയാണ് കൂട്ടിക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്ക് കുടിവെള്ളത്തിനു മറ്റുമായി സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കുള്ളത്. ഈ വെള്ളമാണ് പമ്പു ചെയ്തു രോഗികള്‍ക്കും മറ്റും കുടിവെള്ളമായി വിതരണം ചെയ്യുന്നത്. പുല്ലകയാര്‍ മലിനമാകുന്നതിനെതിരെ നിരവധി തവണ പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും പഞ്ചായത്തോ മറ്റു അധികാരികളോ നടപടിയെടുത്തില്ളെന്നാണ് പരാതി. ഇറച്ചിക്കടക്കു ലൈസന്‍സോ മറ്റു അംഗീകാരങ്ങളോ ഇല്ളെന്ന വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയുടെ പകര്‍പ്പുവെച്ച് പരാതി നല്‍കിയിട്ടും അധികാരികള്‍ നടപടി സ്വീകരിച്ചില്ളെന്ന് പുതുപ്പറമ്പില്‍ പി.എം. സലീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യവകുപ്പും നിഷ്ക്രിയരായിരിക്കുകയാണ്. വൈറല്‍ പനിയടക്കം നിരവധി പകര്‍ച്ചവ്യാധികള്‍ മേഖലയില്‍ വ്യാപിക്കുകയാണ്. വൈറല്‍ പനി ബാധിച്ചു തന്‍െറ മകളും മരിച്ചു. ആരോഗ്യ വകുപ്പ് അധികാരികള്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് പരാതി നല്‍കിയതായി സലീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.