തരിശുഭൂമി കൃഷിയോഗ്യമാക്കാന്‍ എം.ജി ജൈവകൃഷി പഠനകേന്ദ്രം

കോട്ടയം: 18 വര്‍ഷമായി തരിശുഭൂമിയായ ആറേക്കറില്‍ ജൈവകൃഷിയിറക്കാന്‍ എം.ജി സര്‍വകലാശാല അന്തര്‍സര്‍വകലാശാല ജൈവകൃഷി പഠനകേന്ദ്രം പദ്ധതി തയാറാക്കി. വൈക്കത്തിനടുത്ത് ഉദയനാപുരം പഞ്ചായത്തില്‍പെട്ട ചതുപ്പില്‍ നെല്‍കൃഷി നടത്തുകയാണ് കേന്ദ്രത്തിന്‍െറ ലക്ഷ്യം. ഇതിനായി വൈക്കം വല്ലകത്ത് അന്തര്‍സര്‍വകലാശാല ജൈവകൃഷി പഠനകേന്ദ്രം, ജനപ്രതിനിധികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കാര്‍ഷിക വിദഗ്ധര്‍ എന്നിവര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാലയിലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ രൂപവത്കരിച്ചത്. ഇന്ന് ആദായകരമല്ലാത്ത കൃഷി ആകര്‍ഷകവും ആനന്ദകരവുമാക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും കൃഷിക്കാരെ അന്നദാതാക്കളായി കണ്ട് അര്‍ഹമായ അംഗീകാരം എല്ലാ തലങ്ങളിലും നല്‍കണമെന്നും ശില്‍പശാലയില്‍ പങ്കെടുത്ത ജനപ്രതിനിധികളും കര്‍ഷകരും ആവശ്യപ്പെട്ടു. അന്തര്‍സര്‍വകലാശാല സുസ്ഥിര ജൈവകൃഷി പഠനകേന്ദ്രം ഓണററി ഡയറക്ടറും രജിസ്ട്രാറുമായ എം.ആര്‍. ഉണ്ണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്‍റ് സാബു പി. മണലൊടി, പഞ്ചായത്ത് അംഗം പി.എസ്. മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. സുഗതന്‍, ബ്ളോക് പഞ്ചായത്ത് അംഗം കെ.വി. ഉദയകുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജു, മാഞ്ഞൂര്‍ കൃഷിഭവന്‍ ഓഫിസര്‍ ജാന്‍സി കെ. കോശി, പ്രഫ. പി.പി. പോള്‍, ഡോ. പ്രകാശ്കുമാര്‍, ഡോ. മോഹന്‍ പോള്‍, കര്‍ഷകരായ ശിവദാസ്, രഘു, സര്‍വകലാശാല വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൈവകൃഷി വിദഗ്ധന്‍ കെ.വി. ദയാല്‍, രാധാകൃഷ്ണന്‍, കെ.ജി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.