തേക്കടി പുഷ്പമേളയില്‍ വന്‍ തിരക്ക്

കുമളി: പൂക്കളുടെ വര്‍ണക്കാഴ്ചകള്‍ കാണാനും ആസ്വദിക്കാനുമായി വിനോദസഞ്ചാരികളും ധാരാളമായി എത്തിയതോടെ തേക്കടിപുഷ്പമേളയില്‍ തിരക്കേറി. ഈമാസം രണ്ടിനാണ് 10ാമത് തേക്കടി പുഷ്പമേളക്ക് തേക്കടി കല്ലറക്കല്‍ ഗ്രൗണ്ടില്‍ തുടക്കമായത്. ഈമാസം 17 വരെ നീളുന്ന പുഷ്പമേളയില്‍ ആയിരക്കണക്കിന് വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ടാണ് സംഘാടകര്‍ വര്‍ണക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. കുമളി ഗ്രാമപഞ്ചായത്തും മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ്, തേക്കടി അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഭാഗമായി നിരവധി സെമിനാറുകളും മത്സരങ്ങളും തുടരുകയാണ്. പുഷ്പമേളയുടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാചക മത്സരം, സീറോ വേസ്റ്റ് മാനേജ്മെന്‍റ് സെമിനാര്‍, വ്യാഴാഴ്ച വിഷുക്കണി എന്നിവ ഒരുക്കിയിട്ടുണ്ട്. നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്കാരം മുതല്‍ നൃത്തസന്ധ്യയും ഗാനമേളയുംവരെ വിവിധ കലാപരിപാടികളും വൈകുന്നേരങ്ങളില്‍ ആസ്വാദകര്‍ക്ക് മുന്നിലത്തെും. അന്താരാഷ്ട്ര പയര്‍ വിള വര്‍ഷമായി ആചരിക്കുന്നതിനാല്‍ പയര്‍ വര്‍ഗങ്ങളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ ക്ളാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി കുമളിയിലെ വിവിധ സ്ഥാപനങ്ങള്‍ ഒരുക്കിയ ഭക്ഷ്യമേളയും സഞ്ചാരികളെയും നാട്ടുകാരെയും ആകര്‍ഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.