കോട്ടയം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വന്‍ദുരന്തത്തിന്‍െറ നടുക്കത്തില്‍ നടുങ്ങി വാകത്താനം നിവാസികള്‍. നാലുവര്‍ഷംമുമ്പ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിനുവേണ്ടി സ്ഫോടകവസ്തു നിര്‍മിക്കുന്നതിനിടെയാണ് വാകത്താനം ജറുസലം മൗണ്ടിലെ പടക്കനിര്‍മാണശാലയില്‍ വന്‍സ്ഫോടനമുണ്ടായത്. 2012 ഏപ്രില്‍ 20ന് വൈകീട്ട് നാലിനായിരുന്നു സംഭവം. അപകടത്തില്‍ സമീപവാസിയായ ജറുസലം മൗണ്ട് ചിറയില്‍ സി.എ. പത്രോസ് (കുട്ടന്‍-67) മരിക്കുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. വാകത്താനം പുത്തന്‍ചന്ത സ്വദേശി കുന്നുപറമ്പില്‍ ഷാജിയുടേതായിരുന്നു പടക്കനിര്‍മാണശാല. അന്ന് പുറ്റിങ്ങല്‍ ക്ഷേത്രത്തിന് നല്‍കാനായി സ്ഫോടന ശേഷിയുള്ള പടക്കം അഞ്ചുതൊഴിലാളികളുടെ നേതൃത്വത്തിലാണ് നിര്‍മിച്ചത്. സമീപവാസി തകടിയേല്‍ പറമ്പില്‍ കുഞ്ഞുമോന്‍, പൂവത്തുംമൂട്ടില്‍ തോമസ് ചാണ്ടി, വാഴക്കാലായില്‍ ബേബിച്ചന്‍, വാഴക്കാലയില്‍ കുഞ്ഞ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുണ്ടായിരുന്നു. പടക്കനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഉടന്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുയായിരുന്നു. പൊട്ടിത്തെറിയുടെ ഭയാനകമായ ശബ്ദത്തിന്‍െറ ആഘാതത്തിലാണ് പത്രോസ് മരിച്ചത്. പടക്കത്തിന്‍െറ ശേഷി പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം. പടക്കം നിര്‍മിക്കുന്ന വീടും പടക്കം സൂക്ഷിച്ച ഗോഡൗണും സ്ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. സ്ഫോടനത്തിന്‍െറ ശബ്ദം കിലോമീറ്റര്‍ ചുറ്റളവ് വരെ വ്യാപിച്ചിരുന്നു. തകര്‍ന്ന കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ മരക്കൊമ്പില്‍ തൂങ്ങികിടക്കുകയും വെടിമരുന്നിന്‍െറ ഗന്ധവും കരിയും പുകയും പ്രദേശമാകെ പടരുകയും ചെയ്തിരുന്നു. സമീപത്തെ റബര്‍ത്തോട്ടത്തിലേക്കും തീപടര്‍ന്ന് കത്തിയിരുന്നു. ഈരാറ്റുപേട്ട അരുവിത്തുറ സെന്‍റ് ജോര്‍ജ് ഫെറോന പള്ളിയിലെ തിരുനാളിനിടെ ഉണ്ടായ വെടിക്കെട്ടപകടം ദുരന്ത ഓര്‍മകളാണ് സമ്മാനിക്കുന്നത്. അരുവിത്തുറയിലെ വെടിക്കെട്ടപകടത്തില്‍ തെങ്ങനാംശേരിയില്‍ കുര്യച്ചന്‍െറ മകന്‍ അമല്‍ കുര്യന്‍ (19) മരിച്ചിരുന്നു. പൊലീസുകാരന്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റ സംഭവം 2015 ഏപ്രില്‍ 24നാണ് നടന്നത്. പെരുനാളിനോടനുബന്ധിച്ച് നടത്തുന്ന കരിമരുന്ന് പ്രയോഗം മുന്‍വര്‍ഷങ്ങളില്‍നിന്ന് പതിവ് തെറ്റിച്ച് അരുവിത്തുറ പള്ളിയുടെ മുന്‍വശത്തെ ഇടുങ്ങിയ സ്ഥലത്ത് നടത്തിയതാണ് പ്രശ്നമായത്. അന്ന് ആദ്യ രണ്ട് സെറ്റ് വെടിക്കെട്ടിനുശേഷം മൂന്നാമത്തെ സെറ്റ് ആരംഭിച്ച ഉടനെയായിരുന്നു ദുരന്തം. വെടിക്കെട്ടിന് അവസാനം പൊട്ടിക്കാന്‍ വെച്ചിരുന്ന കതിനക്ക് തീപിടിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ വീഴുകയായിരുന്നു. കതിന പൊട്ടിത്തെറിച്ചതോടെ ആളുകള്‍ ചിതറിയോടിയാണ് പലര്‍ക്കും പരിക്കേറ്റത്. അപകടമുണ്ടായ സ്ഥലത്ത് പൊലീസും അഗ്നിശമന സേനയും ആളുകളെ സ്ഥലത്തുനിന്ന് മാറ്റി പടക്കങ്ങള്‍ നിര്‍വീര്യമാക്കുകയായിരുന്നു. അധികൃതരുടെ അനുവാദമില്ലാതെ നടത്തിയ കരിമരുന്ന് പ്രയോഗം വലിയവിവാദം ഉയര്‍ത്തിയിരുന്നു. ഇതത്തേുടര്‍ന്ന് അന്നത്തെ പള്ളിവികാരിയടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തുവെങ്കിലും രാഷ്ട്രീയസമ്മര്‍ദത്തിനെ തുടര്‍ന്ന് മാഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.