മുണ്ടക്കയം: വണ്ടന്‍പതാല്‍ ജുമാമസ്ജിദിന്‍െറ സമീപമുള്ള പഴയപള്ളിയില്‍ താമസിക്കുന്ന ഇമാമിന്‍െറ ഫോണ്‍ ജനല്‍ അറുത്തുമാറ്റി അപഹരിച്ചു. ശനിയാഴ്ച രാത്രി എട്ടിന് ഇമാം ഉനൈസ് മൗലവിയുടെ താമസസ്ഥലത്താണ് സംഭവം. ജനലിന്‍െറ സമീപത്ത് മേശയില്‍ വെച്ചിരുന്ന 16,000 രൂപയുടെ മൊബൈല്‍ ഫോണാണ് അപഹരിച്ചത്. തടികൊണ്ടുള്ള ജനലിന്‍െറ കമ്പുകള്‍ അറത്തുമാറ്റിയ നിലയില്‍ കാണപ്പെട്ടു. ബാങ്ക് വിളിക്കുന്ന സമയത്ത് പള്ളിയിലേക്ക് ഇമാം ഉനൈസ് മൗലവി പോയസമയത്താണ് മോഷണം നടന്നത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ളെന്നും ആക്ഷേപമുണ്ട്. തുറന്നിട്ട ജനലുകളിലൂടെയുള്ള മോഷണങ്ങള്‍ പ്രദേശത്ത് വ്യാപകമാകുകയാണ്. വേനല്‍കാലമായതിനാല്‍ പല വീടുകളിലെയും ജനല്‍ അടക്കാറില്ല. ഇത് മോഷ്ടാക്കള്‍ക്ക് എളുപ്പമാകുകയാണ്. കഴിഞ്ഞദിവസം ടൗണിനു സമീപം പൈങ്ങണയില്‍ രാത്രിയില്‍ ജനാലക്കരികില്‍ ഒച്ചകേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ ജനലിനു സമീപത്ത് കൂടി ആരോ ഓടി മറയുന്നതായി കണ്ടിരുന്നു. രാത്രിയില്‍ ഈ മേഖലയില്‍ അപരിചിതരായ പലരെയും നാട്ടുകാര്‍ കാണാനിടയായതിനാല്‍ ഭീതിയിലാണ് നാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.