ചങ്ങനാശേരി: കല്ലിശേരി കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടി. ശുദ്ധജല ക്ഷാമത്താല്‍ വലയുന്ന ചങ്ങനാശേരിയില്‍ ഒരാഴ്ച കുടിവെള്ളം മുടങ്ങും. തിരുവല്ല ബൈപാസ് മേല്‍പാലം നിര്‍മിക്കുന്നതിന്‍െറ ഭാഗമായി തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയം ഭാഗത്ത് കെ.എസ്.ടി.പിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിന്‍െറ ജോലി നടക്കുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ 700 എം.എം പൈപ് ലൈന്‍ പൊട്ടിയത്. ചങ്ങനാശേരി നഗരസഭാ പ്രദേശങ്ങളില്‍ കല്ലിശേരി പദ്ധതിയുടെ വെള്ളമാണ് വിതരണം ചെയ്യുന്നത്. പൈപ് പൊട്ടിയതോടെ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന കറ്റോട് പദ്ധതിയില്‍നിന്ന് നഗരത്തിലേക്കും വെള്ളം വിതരണം ചെയ്യേണ്ടി വരും. കുറിച്ചി, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്ത് പ്രദേശങ്ങിലേക്ക് കറ്റോട് പദ്ധതിയില്‍നിന്നാണ് വിതരണം ചെയ്യുന്നത്. ഇതില്‍നിന്ന് നഗരസഭാ പ്രദേശത്തുകൂടി വിതരണം ചെയ്യേണ്ടിവന്നാല്‍ നഗരസഭയിലെ പല സ്ഥലങ്ങളിലും പഞ്ചായത്ത് പ്രദേശങ്ങളിലും ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ടാകും. മഴക്കാലത്തുപോലും നഗരത്തിലെ പൊക്കപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ശുദ്ധജലം കിട്ടാക്കനിയാണ്. തിരുവല്ലയില്‍നിന്ന് ശുദ്ധീകരിച്ച് കിട്ടുന്ന കുടിവെള്ളം പൂര്‍ണമായി ചങ്ങനാശേരിയിലേക്ക് എത്താതിരിക്കുന്നതും ശുദ്ധജലക്ഷാമം വര്‍ധിപ്പിക്കുന്നു. പൈപ്പില്‍ പൊട്ടല്‍ ഉണ്ടാകുന്നതും പമ്പിങ് നടക്കുന്നിടത്ത് സ്ഥിരമായി കറന്‍റ് പോകുന്നതും കുടിവെള്ളം മുട്ടിക്കുന്നു. കൂടാതെ കൃത്യമായ രീതിയില്‍ പദ്ധതി പ്രദേശത്ത് പമ്പിങ് നടക്കാറുമില്ളെന്നാണു പരാതി. ദിവസവും 20 മണിക്കൂര്‍ പമ്പിങ് നടന്നാല്‍ മാത്രമേ കൃത്യമായ രീതിയില്‍ പഞ്ചായത്ത്, നഗരപ്രദേശങ്ങളില്‍ ശുദ്ധജലം എത്തുകയുള്ളൂ. എന്നാല്‍, അഞ്ചു മുതല്‍ 11 മണിക്കൂര്‍വരെ മാത്രമേ പമ്പിങ് നടക്കാറുള്ളൂവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുമൂലം മിക്ക പ്രദേശങ്ങളിലും ശുദ്ധജലം എത്തുന്നില്ല. കറ്റോട് പദ്ധതിയുടെ കാലപ്പഴക്കം ചെന്ന പ്രധാന പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചെങ്കിലും മതിയായ പ്രയോജനം ഇപ്പോഴും ലഭിച്ചില്ളെന്നു നാട്ടുകാര്‍ പറയുന്നു. സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ അടുത്തിടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍, പമ്പിങ് കൃത്യമായി നടക്കാത്തതുമൂലം ഇവിടങ്ങളില്‍ ശുദ്ധജലം എത്താറുപോലുമില്ല. നഗര, പഞ്ചായത്ത് പ്രദേശങ്ങളില്‍ കാല്‍നൂറ്റാണ്ടുകള്‍ക്ക് മുകളിലായ പൈപ്പ് ലൈനുകളാണു സ്ഥിതി ചെയ്യുന്നത്. പമ്പിങ് മികച്ച രീതിയില്‍ നടന്നാല്‍ തന്നെയും പൈപ്പ് പൊട്ടിപ്പോകുന്ന ദുരവസ്ഥയും ഉണ്ടാകുന്നു. കറ്റോട്, കല്ലിശേരി പദ്ധതികള്‍ കൂടാതെ ചങ്ങനാശേരിയോടു ചേര്‍ന്നു കിടക്കുന്ന മണിമല ആറ്റില്‍നിന്നുള്ള വെള്ളം പെരുന്ന പമ്പ്ഹൗസിലത്തെിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്താല്‍ ക്ഷാമം നിയന്ത്രിക്കാന്‍ കഴിയുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അങ്ങേയറ്റം 10 കി.മീ. ദൂരം മാത്രമേ ആറ്റില്‍നിന്ന് പെരുന്നയിലേക്ക് വേണ്ടി വരികയുള്ളൂവെന്നും പറയുന്നു. ഈ പദ്ധതിക്കായി ത്രിതല പഞ്ചായത്ത്, എം.പി, എം.എല്‍.എ, സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.