വരിക്കാനികവലയില്‍ പെയ്ന്‍റ് കടക്ക് തീപിടിച്ചു

മുണ്ടക്കയം: പെയ്ന്‍റ് കടക്ക് തീപിടിച്ച് 32 ലക്ഷം രൂപയുടെ നഷ്ടം. മുണ്ടക്കയം വരിക്കാനികവലയില്‍ പ്രവര്‍ത്തിക്കുന്ന എം.എന്‍. സന്തോഷിന്‍െറ ഉടമസ്ഥതയിലുള്ള പെയ്ന്‍റ് ഹൗസ് എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച രാത്രി തീപിടിച്ചത്. ഉടമ കടയടച്ചുപോയശേഷം കടയില്‍നിന്ന് പുകയുയരുന്നതുകണ്ട വഴിയാത്രക്കാരാണ് വിവരം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നറിയുന്നു. മേശ, കമ്പ്യൂട്ടര്‍, വിലപിടിപ്പുള്ള നിരവധി രേഖകള്‍ എന്നിവ കത്തിനശിച്ചു. നാട്ടുകാരും കാഞ്ഞിരപ്പള്ളിയില്‍നിന്നത്തെിയ അഗ്നിശമനസേനയും ചേര്‍ന്ന് തീകെടുത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കടയുടെ തൊട്ടടുത്താണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നത്. പെയ്ന്‍റിന് തീപിടിച്ചില്ളെങ്കിലും ഉപയോഗശൂന്യമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.