കോട്ടയം: ജല അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി എം.സി റോഡില്‍ കോടിമത നാലുവരിപ്പാത തകര്‍ന്നു. ബുധനാഴ്ച വൈകീട്ട് 7.30 ന് നാലുവരിപ്പാതയുടെ തുടക്കത്തില്‍ യൂണിയന്‍ ബാങ്കിന് എതിര്‍വശത്താണ് പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് റോഡില്‍ കുഴിയുണ്ടായി രണ്ട് ബൈക്കുകള്‍ മറിഞ്ഞു. മൂലേടം-നാട്ടകം പ്രദേശത്തേക്ക് കുടിവെള്ളമത്തെിക്കുന്ന 400 എം.എം പൈപ്പാണ് പൊട്ടിയത്. ഇതോടെ റോഡില്‍ ഒരു ഭാഗത്തുകൂടിയുള്ള ഗതാഗതവും സ്തംഭിച്ചു. പിന്നീട് പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. പൈപ്പ് പൊട്ടിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് കൊടിനാട്ടി. പൊട്ടിയ പൈപ്പിന്‍െറ അറ്റകുറ്റപ്പണി നടത്തേണ്ടതിനാല്‍ മൂലേടം, നാട്ടകം പ്രദേശങ്ങളില്‍ വ്യാഴാഴ്ച ഭാഗികമായി കുടിവെള്ളക്ഷാമം നേരിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.