ചങ്ങനാശേരി: കൊലക്കേസ് പ്രതിയെ 75 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാടപ്പള്ളി ദൈവംപടി ഭാഗത്ത് ഗോപാലശ്ശേരി വീട്ടില്‍ ജി.എസ്. ശ്യാംകുമാര്‍(35) ആണ് പിടിയിലായത്. കാറില്‍ കറങ്ങിനടന്ന് കോട്ടയം പത്തനംതിട്ട ജില്ലകളില്‍ കഞ്ചാവ് വില്‍ക്കുകയായിരുന്നുവെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇടനിലക്കാരെ നിര്‍ത്തി കഞ്ചാവ് വില്‍പന നടത്തിവന്ന ഇയാള്‍ നേരിട്ട് കഞ്ചാവ് ഇടപാട് വളരെ അപൂര്‍വമായെ നടത്താറുള്ളു. ഇയാളുടെ കാറിലാണ് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത്. കമ്പത്തുനിന്ന് കഞ്ചാവ് നേരിട്ടുകൊണ്ടുവന്നാണ് വില്‍പന നടത്തിയിരുന്നത്. ചവിട്ടുവേലി കൊലപാതകക്കേസിലെ പ്രതിയായ ശ്യാംകുമാറിന്‍െറ കഞ്ചാവ് വില്‍പന ചോദ്യംചെയ്യാന്‍ ആരും തയാറാവില്ളെന്നും ചോദ്യംചെയ്യുന്നവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഒതുക്കുകയാണ് ഇയാളുടെ രീതിയെന്നും പറയുന്നു. ചങ്ങനാശേരിയിലെ ചെറുകിട കച്ചവടക്കാരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശ്യാംകുമാറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ശ്യാമിന്‍െറ ഏജന്‍റുമാരായി ജില്ലയിലുടനീളം ആളുകള്‍ പ്രവര്‍ത്തിക്കുന്നതായും എക്സൈസ് സംഘം പറഞ്ഞു. മാസങ്ങള്‍ നീണ്ട ശ്രമത്തിന്‍െറ ഫലമായാണ് ഇയാള്‍ പിടിയിലായത്. നിരവധിതവണ കഞ്ചാവിന്‍െറ ആവശ്യക്കാരായി ചമഞ്ഞ് ഇയാളെ സമീപിച്ച എക്സൈസ് ഉദ്യേഗസ്ഥര്‍ വാകത്താനം മണികണ്ഠപുരത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവുമായി കാറില്‍ പോകുമ്പോഴായിരുന്നു അറസ്്റ്റ്. എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫിസര്‍ ശ്രീകുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി. സന്തോഷ്, ഗോപകുമാര്‍, ബിനോയ് കെ. മാത്യു, എം.എസ്. അജിത്കുമാര്‍, മോളി അനില്‍ എന്നിവരുടെ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.