കാഞ്ഞിരപ്പള്ളി: മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. തമ്പലക്കാട് മേഖലയില്‍ നാലുപേരും പുലിക്കുന്നില്‍ ഒരാളും ഡെങ്കിപ്പനി ബാധിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ക്കും മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്നു പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. എരുമേലിയിലും ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ, എലിപ്പനി ബാധിച്ച് വിഴിക്കിത്തോട് സ്വദേശി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പനി ബാധിച്ചവര്‍ക്ക് നാലു ദിവസത്തിനുള്ളില്‍ ശമനമുണ്ടായില്ളെങ്കില്‍ രക്ത പരിശോധന ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശക്തമായ ശരീര വേദന, തലവേദന, കണ്ണിന് പിന്‍വശത്ത് വേദന, ഛര്‍ദി, തൊലിപ്പുറത്ത് രക്തം പൊടിയല്‍ തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വൈറല്‍ പനിക്ക് സമാന ലക്ഷണങ്ങളുമായത്തെുന്ന ഡെങ്കിപ്പനിയെ തിരിച്ചറിയാന്‍ വിദഗ്ധ പരിശോധന വേണം. പനിബാധിതര്‍ കഴിയുന്നതും സ്വയം ചികിത്സ നടത്താതെ ഡോക്ടര്‍മാരെ സമീപിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുകുകളെ നശിപ്പിക്കുക എന്നുള്ളതാണ് പ്രധാന പ്രതിരോധമാര്‍ഗം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴ ഈ മേഖലയില്‍ കൊതുകുകളുടെ സാന്ദ്രത ഏറുന്നതിന് ഇടയാക്കിയിട്ടുണ്ട്. റബര്‍ വിലയിടിവിനെ തുടര്‍ന്ന് ടാപ്പിങ് നിലച്ച റബര്‍ തോട്ടങ്ങളും കൈതത്തേട്ടങ്ങളും കൊതുകുകളുടെ ആവാസ കേന്ദ്രങ്ങളായി. വീടിന്‍െറ പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കുകയും കൊതുകിന്‍െറ ഉറവിട നശീകരണം ഉാര്‍ജിതപ്പെടുത്തുകയുമാണ് പ്രധാനമായും ചെയ്യേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.